Local News

‘ ജോലിചെയ്ത് പണം ഉണ്ടാക്കണം’; കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി

Nano News

മല്ലപ്പള്ളിയില്‍ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യന്‍ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.

താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടില്‍ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാന്‍ഡിന് സമീപത്തു നിന്നും കണ്ടെടുത്തു.

ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നല്‍കുമെന്നും കത്തില്‍ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്റെ ഹോബി. അഞ്ച് വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുറിപ്പിലുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply