കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ പത്തൊമ്പതുകാരിക്ക് പീഡനം. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.