General

രണ്ടര വയസ്സുകാരിയെ ജീവനോടെ കുഴിച്ചിട്ട യുവതിക്ക് വധശിക്ഷ

Nano News

പഞ്ചാബിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2021 നവംബർ 28 ന് ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. അയൽവാസിയുടെ രണ്ടര വയസ്സുകാരി ദിൽറോസ് കൗറിനെ നീലം എന്ന മുപ്പതുവയസുകാരിയാണ് വ്യക്തി വിരോധത്തിന്‍റെ പേരിൽ കൊലപ്പെടുത്തിയത്.

കേസിൽ നീലം (30) കുറ്റക്കാരിയാണെന്ന് ജില്ലാ സെഷൻസ് ജഡ്ജി മുനീഷ് സിംഗാൾ വിധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിൽ വിധി വന്നത്. ലുധിയാനയിലെ സേലം താബ്രി ഏരിയയിൽ 2021 നവംബർ 28 നാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളും യുവതിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പകയിലാണ് കൊലപാതമെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അയൽവാസികളോടുള്ള വൈരാഗ്യം മൂലം യുവതി കുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നൽകിയ പരിശോധനയിൽ സേലംതാബ്രി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലാകുന്നത്. പ്രദേശത്ത് നിന്നും ലഭിച്ച സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.


Reporter
the authorReporter

Leave a Reply