Wednesday, February 5, 2025
General

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി


മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്.

സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു.സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരി​ഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് മോദി വിശദമായി അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply