കോട്ടയത്ത് മെഡിക്കല്‍ കോളജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് കത്തിനശിച്ചത്. രണ്ട് കള്‍ ഭാഗികമായി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഞായറാഴ്ച്ച രാവിലെ 9.45 ഓടുകൂടിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ യുണൈറ്റഡ് ബില്‍ഡിങ്‌സ് എന്ന 20 ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തമുണ്ടായത്.
തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.