Art & CultureLatest

കലാകൈരളി പുരസ്കാരങ്ങൾ സമ്മാനിച്ചു


കോഴിക്കോട്: കലാകൈരളി കലാസാഹിത്യ സാംസ്കാരിക വേദിയുടെ പുരസ്കാര സമർപ്പണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും നടനുമായ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട , അഡ്വക്കറ്റ് ഫസൽ പറമ്പാടൻ, റഹിം പൂവാട്ടുപറമ്പ്, ഗിരീഷ് പെരുവയൽ, മുജീബ് ആർ അഹ്മദ് എന്നിവർ പ്രസംഗിച്ചു.

ബഹുമുഖപ്രതിഭയായ ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ, ചിത്രകാരൻ ഇ.സുധാകരൻ, സംഗീതസംവിധായകൻ പ്രത്യാശ്കുമാർ, മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ സബ് എഡിറ്റർ പി.പ്രജിത്ത്, മലയാള മനോരമ മാവൂർ റിപ്പോർട്ടർ സുരേഷ്ബാബു, മനോരമ ന്യൂസ് റിപ്പോർട്ടർ ദേവിക രാജേന്ദ്രൻ, കെ.സി.എൽ. ന്യൂസ് ചീഫ് രാഗേഷ് പാലാഴി, കോഴിക്കോട് വിഷൻ ക്യാമറമാൻ ജോൺസൺ കെ ജോർജ്, നടന്മാരായ ബാവ കൂട്ടായി, ലത്തീഫ് ഒ.എം.ആർ., ഗായകൻ ഹനീഫ ചെലപ്രം, കഥാകൃത്തുക്കളായ കൃഷ്ണൻ തുഷാര, നഫീസ പയ്യടിമീത്തൽ, സുദീപ് തെക്കേപ്പാട്ട്, അബീറ, അബിയ, കവി സുരേഷ് ചെറൂപ്പ, ബാലനടി ശിവാംഗി കെ.ടി. എന്നിവർക്ക് കലാകൈരളി പുരസ്കാരങ്ങൾ സമ്മാനിച്ചു.

_റഹിം പൂവാട്ടുപറമ്പ്
(ജൂറി ചെയർമാൻ)


Reporter
the authorReporter

Leave a Reply