കോഴിക്കോട് : പ്രധാന മന്ത്രി നരേന്ദ്രമോദി യുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി താമരപ്പുര പദ്ധതിയിൽ നിർമ്മിക്കുന്ന രണ്ട് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും നിലവിളക്ക് കൊളുത്തി കേക്ക് മുറിച്ച് ജന്മദിന ആഘോഷവും. ബി.ജെ.പി. ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. മോദി ഉലകം ചുറ്റുന്നുവെന്ന് കളിയാക്കിയവരുടെ കണ്ണ് തളളിച്ച് കൊണ്ട് ഇന്ന് ലോകം മോദിയെ ചുറ്റുന്നസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.
വെറുമൊരു ചായക്കടക്കാരനിൽനിന്നും
തൻറെ രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ
എത്തിക്കുകയും സ്വന്തം ജനതയ്ക്ക് ലോകത്തിന്
മുന്നിൽ വ്യക്തമായ മേൽവിലാസം ഉണ്ടാക്കി
കൊടുക്കുകയും ചെയ്ത രാജ്യത്തലവനായി മോദി എന്നും അറിയപ്പെടും.ലോക നേതാക്കളുടെ റേറ്റിംഗിൽ ജനപിന്തുണയിൽ ബാക്കിയെല്ലാവരും അമ്പത് ശതമാനത്തിനും എത്രയോ താഴെ നില്ക്കുമ്പോൾ 76% പിന്തുണയുമായി ഒന്നാം സ്ഥാനത്ത് ഇപ്പോൾ എത്തി നില്ക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് ഓരോ ഭാരതീയനും അഭിമാനമായി മാറിയിരിക്കുകയാണെന്നും സജീവൻ പറഞ്ഞു.
നടക്കാവ് മണ്ഡലം പ്രസിഡണ്ടും താമരപ്പുര നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കെ.ഷൈബു, അദ്ധ്യക്ഷത വഹിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽക്കുന്ന താമരപ്പുര പദ്ധതി പ്രകാരം ചെറോട്ട് വയൽ, പക്കു വീട്ടിൽ ക്ഷേത്ര പരിസരം, ശാന്തിനഗർ കോളനി, കാമ്പുറം ബീച്ച് എന്നി സ്ഥലങ്ങളിലായി ഇതുവരെ ആറ് വീടുകൾ നിർമ്മിച്ച് താക്കോൽ നൽകി. , 43 വർഷം തുടർച്ചയായി ശബരിമല തീർത്ഥയാത്ര നടത്തുകയും അതിൽ 17 പ്രാവിശ്യം കാൽനടയായി യാത്ര ചെയ്യുകയും ചെയ്ത സ്വാമിയുടെ കുടുംബത്തിനും , ശാരീരികമായ തളർന്ന് കിടക്കുന്ന മത്സ്യ തൊഴിലാളിക്കുമാണ് പുതിയ രണ്ട് താമരപ്പുരകൾ പള്ളിക്കണ്ടി എടക്കൽ ബീച്ച് എന്നി സ്ഥലങ്ങളിൽ നിർമ്മിച്ച് നൽകുന്നത് , രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല പ്രൗഡ പ്രമുഖ് . ടി.ദിവ്യൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയും ജനറൽ കൺവീനറുമായ എൻ പി.പ്രകാശൻ , സാമൂഹ്യ പ്രവർത്തക ലീന അനിൽകുമാർ , ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ്, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ പ്രസിഡണ്ട് സജിത സുഗേഷ്, ടി.കെ. അനിൽകുമാർ , ദിവ്യേഷ്, ഇ.വി. മനോഹരൻ , തുടങ്ങിയവർ പ്രസംഗിച്ചു.
നിപ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക സേവനപ്രവർത്തനങ്ങളും,ആഘോഷങ്ങളുമാണ് ജില്ലയിൽ സംഘടിപ്പിച്ചത്.നേതാക്കളും പ്രവർത്തകരും വിവിധക്ഷേത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ആരോഗ്ത്തിനായ് വഴിപാടുകൾ കഴിച്ച് പ്രർത്ഥിക്കുകയും കേന്ദ്രപദ്ധതി ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ജന്മദിനാശംസൾ നേർന്നുകൊണ്ട് സോഷ്യൽമീഡിയ പ്രചരണം നടത്തുകയും ചെയ്തു.










