കോഴിക്കോട്:ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം . ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്.രാവിലെ 7 മണിക്ക് ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ നിന്നും ലഭിച്ചു.
മേശവലിപ്പ് പൊളിച്ച് 20,000 ത്തോളം രൂപ മോഷ്ടാക്കൾ കൊണ്ട് പോയതായും ദൃശ്യത്തിലുണ്ട്.ഉടമ ബഷീർ പാടത്തൊടി അത്തോളി പോലിസിൽ പരാതി നൽകി.
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്.
മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേയ്ക്ക് കേൾക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ പരിസരങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്.