കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 30 മുതൽ ജൂൺ 30 വരെ ബി.ജെ.പി. സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സമ്പർക്ക് കാ സമർത്ഥൻ എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കോഴിക്കോട് സാമൂതിരി കെ.എസി.ഉണ്ണിയനുജൻ രാജ അവർകളുടെ തിരുവണ്ണൂരിലെ വസതിയിൽ സന്ദർശിച്ച് നിർവ്വഹിച്ചു.
മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ മെഡൽ ജേതാവ് സുമേഷ് എന്നിവരേയും സമ്പർക്കം ചെയ്തു.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് ടി.ദേവദാസ്, സെക്രട്ടറി അനുരാധാ തായാട്ട്, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, സൗത്ത് മണ്ഡലം പ്രസിഡൻറ് സി.പി.വിജയകൃഷ്ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ, തുടങ്ങിയവർ സംബന്ധിച്ചു.