Latestpolice &crime

വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് 


കോഴിക്കോട് :സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ഈ മാസം സർവീസ് പൂർത്തിയാക്കുന്ന നാല്പതു പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉത്തരമേഖല പോലീസ് ഇൻസ്‌പെക്ടർ ജനറൽ നീരജ് കുമാർ ഗുപ്ത പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നിർവഹിച്ചു.  സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്. പി. പ്രിൻസ് അബ്രഹാം, ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. സജീവൻ. ടി. എന്നിവർ ഉൾപ്പെടെ നാൽപ്പത് പോലീസുദ്യോഗസ്ഥർ ചടങ്ങിൽ ഉപഹാരം സ്വീകരിച്ചു.
കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ്‌ പി. ആർ. രഘിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഡെപ്യൂട്ടി കമ്മിഷണർ കെ. ഇ. ബൈജു, അഡിഷണൽ എസ്. പി. എൽ. സുരേന്ദ്രൻ, അസിസ്റ്റന്റ് കമ്മിഷണർമാരായ കെ. സുദർശൻ, പി. ബിജുരാജ്, എ. ഉമേഷ്‌, കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. പി. പ്രദീപ്കുമാർ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ജി. എസ്. ശ്രീജിഷ് എന്നിവർ സംസാരിച്ചു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ സ്വാഗതവും കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം റഷീദ്. കെ. കെ നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply