Latest

നഗരത്തിൽ ഷാഡോ പോലീസിനെ നിയോഗിച്ചു: ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനിൽ

Nano News

കോഴിക്കോട്: നഗരത്തിലെ ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരും പിടിച്ചുപറിക്കാരും പിടിമുറുക്കുകയാണെന്ന പരാതി പരിഹരിക്കുന്നതിനായി ഷാഡോ പോലീസിനെ ആവശ്യാനുസരണം നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവി റിപോർട്ട് സമർപ്പിച്ചത്.

പരാതി പരിഹരിക്കാൻ ഊർജിത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ നഗരപരിധിയിലും മറ്റു സ്ഥലങ്ങളിലും പോലീസ് മൊബൈൽ പെട്രോളിംഗും മോട്ടോർ സൈക്കിൾ, ഫുട്ട് പട്രോളിങ്ങും നടത്തി വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പൊതുപ്രവർത്തകനായ എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 


Reporter
the authorReporter

Leave a Reply