HealthLatest

തടഞ്ഞു വച്ച ക്ഷാമബത്ത ഉടൻ അനുവദിക്കണം കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ

Nano News

കോഴിക്കോട്:തടഞ്ഞു വച്ച ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം കെ.പി.സി.ടി.എ സംസ്ഥാന അധ്യക്ഷൻ ഡോ. ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡോ.ആർ.ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.ഉമ്മർ ഫാറൂഖ്, ഡോ.ഷിബി എം. തോമസ്, പ്രൊഫ. ജയ്സൺ ജോസഫ്, ഡോ.ഇ.കെ സാജിത്, ഡോ.മനോജ് മാത്യൂസ്, ഡോ.അഖിൽ ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി.സി.ടി.എ. ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ : ഡോ. സിന്ധു കൃഷ്ണദാസ്, ചേളന്നൂർ എസ് എൻ കോളേജ് (ജില്ല.പ്രസി.), ഡോ. കെ. അനൂപ്, ഗുരുവായൂരപ്പൻ കോളേജ് (ജില്ലാ.സെക്ര), ഡോ. കെ. സംഗീത, പ്രൊവിഡൻസ് വിമൻസ് കോളേജ് (ജില്ലാ.ട്രഷറർ), ഡോ. ആയിഷ സ്വപ്ന, ഫാറൂഖ് കോളേജ്, ഡോ. ജംഷീർ പി.കെ, ആർ.യു.എ. കോളേജ് (വൈ. പ്രസിഡന്റുമാർ), ഡോ. റഫീഖ് പി, ഫാറൂഖ് കോളേജ്, ക്രിസ്റ്റി പേരയിൽ, മലബാർ ക്രിസ്ത്യൻ കോളേജ് (ജോ. സെക്രട്ടറിമാർ) ഡോ. അനിത വി.എസ്., ആർ.എസ്.എം. എസ്.എൻ.ഡി.പി യോഗം കോളേജ് (വുമൺ സെൽ കൺവീനർ), ഡോ. മനോജ് മാത്യൂസ്, സെന്റ് ജോസഫ് കോളേജ്, ദേവഗിരി (അക്കാഡമിക്ക് സെൽ കൺവീനർ), ഡോ. അഖിൽ ആർ കൃഷ്ണൻ, മലബാർ കൃസ്ത്യൻ കോളേജ് (ലീഗൽ സെൽ കൺവീനർ).


Reporter
the authorReporter

Leave a Reply