കോഴിക്കോട് : കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ സഹകരണത്തോടെ വ്യവസായികൾക്ക് ബിസിനസ് സാധ്യതകൾ പങ്ക് വെക്കാൻ ഉമ്മുൽ ഖൊയ് വാൻ ( യു എ ക്യൂ )
സ്വതന്ത്ര വ്യാപാര മേഖല പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു.
ചേംബർ ഹാളിൽ നടത്തിയ സംവാദത്തിൽ യു എ ഇ സീനിയർ ബിസിനസ് ഡെവലപ്പ്മെന്റ് പ്രതിനിധികളായ സമേഷ് മഗ്ഡി, കെവിൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.
സംവാദത്തിൽ യു എ ഇ യിൽ ബിസിനസ് ചെയ്യുവാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകാര്യങ്ങളും വളരെ കുറഞ്ഞ ചിലവിൽ വാഗ്ദാനം ചെയ്തതായും ഇത് സംസ്ഥാനത്തെ വ്യവസായികൾക്ക് ബിസിനസ് സാധ്യത വർധിപ്പിക്കുവാൻ സാഹചര്യം ഉണ്ടാക്കുമെന്ന് ചേംമ്പർ പ്രസിഡന്റ് റാഫി പി ദേവസ്സി അഭിപ്രായപ്പെട്ടു.
ചേംബർ ഹോണററി സെക്രട്ടറി എ പി അബ്ദുള്ളകുട്ടി , എം മുസമ്മിൽ , സുബൈർ കൊളക്കാടൻ എന്നിവരും സംസാരിച്ചു.