Latest

ഉപജീവനം ക്ലസ്റ്റർ തല ഉദ്ഘാടനം ഫാറൂഖ് കോളേജ് എച്ച് എസ് എസിൽ നടന്നു

Nano News

 

ഫാറൂഖ് കോളേജ്:എൻഎസ്എസ് ബേപ്പൂർ ക്ലസ്റ്ററിലെ ഉപജീവനം പദ്ധതിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനം ഫാറൂഖ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. 2നിർധന കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ സമർപ്പണം എൻ എസ് എസ് കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ എം.കെ ഫൈസൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.പി ഷാനവാസ് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ.കെ ഹാഷിം അധ്യക്ഷത വഹിച്ചു. ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ വി സന്തോഷ് കുമാർ,സ്റ്റാഫ് സെക്രട്ടറി കെ കെ ആലിക്കുട്ടി, അഷ്റഫലി പാണാലി,എം മുഹമ്മദ്‌ മുസ്തഫ എന്നിവർ പങ്കെടുത്തു. രാമനാട്ടുകര മുനിസിപ്പൽ വാർഡ് കൗൺസിലർ അബ്ദുൽ ഹമീദ് മുഖ്യ അതിഥിയായിരുന്നു.പ്രോഗ്രാം ഓഫീസർ കെ സി മുഹമ്മദ്‌സയിദ് സ്വാഗതവും വളണ്ടിയർ ലീഡർ ഫലാഹ് സി ഒ ടി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply