കോഴിക്കോട് : ഭരണഘടനയെ തളളിപ്പറഞ്ഞ ആളെ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്യിച്ച് മന്ത്രിയാക്കിയത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.സജിയെ ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന ദിവസം ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ബിജെപി നടക്കാവിലെ കേളപ്പജി പ്രതിമക്ക് സമീപം സംഘടിപ്പിച്ച കണ്ണ് കെട്ടിയുളള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളെ കൊളളയടിക്കാന്‍ സൗകര്യം നല്‍കുന്ന ഭരണഘടനയാണെന്നു വിളിച്ചു പറഞ്ഞയാള്‍ മന്ത്രിയായാല്‍ എന്താണ് ചെയ്യുക എന്ന് ഊഹിക്കാന്‍ കഴിയും.രണ്ടാഴച മുമ്പാണ് ഇദ്ദേഹം മന്ത്രിപ്പണി സുഖമുളളതാണെന്നും ഡോര്‍ തുറക്കാനും,മരുന്നെടുത്തു തരാനും ആളുണ്ടാകുമെന്നും പൊതുവേദിയില്‍ പറഞ്ഞത്.കുറ്റവിമുക്തനാക്കിയെന്ന സിപിഎം വാദം വസ്തുതാ വിരുദ്ധമാണ്.എംഎല്‍എ സ്ഥാനം ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.സിപിഎം കാലങ്ങളായി തുടരുന്ന രാജ്യവിരുദ്ധ നിലപാടിന്‍റെ തുടര്‍ച്ചയാണ് ഈ വിഷയത്തിലും തെളിയുന്നതെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്‍റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, അനുരാധാ തായാട്ട്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, കൗൺസിലർമാരായ രമ്യാ സന്തോഷ്, സി.എസ് സത്യഭാമ മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി.പ്രകാശൻ, വൈസ് പ്രസിഡണ്ട് എം ജഗനാഥൻ , സെക്രട്ടറിമാരായ മധു കാട്ടുവയൽ, സരള മോഹൻദാസ് ,കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് ,
ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്, ടി. അർജുൻ , ടി.പി. സുനിൽ രാജ്, പി. സോജിന,കെ. ബസന്ത്, പി ശിവദാസൻ ,എന്നിവർ സംബന്ധിച്ചു