Wednesday, February 5, 2025
Latest

വി ബി പരമേശ്വരന്‌ ഐപിസിഎൻഎ അവാർഡ്


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയുടെ മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ രാജഗോപാലും 50,000 രൂപയുടെ മാധ്യമ രത്നപുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർവി ബി പരമേശ്വരനും അർഹരായി.

മികച്ച ടി വി അവതാരകയായി മീഡിയവൺസീനിയർ കോ – ഓർഡിനേറ്റിങ് എഡിറ്റർസ്‌മൃതി പരുത്തികാട് തെരഞ്ഞെടുക്കപെട്ടു. മറ്റു പുരസ്‌കാരങ്ങൾ: മാധ്യമമേഖലയിലെ മികച്ച സംഭാവന – മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ, മാധ്യമ മേഖലയിലെ സമഗ്ര സംഭാവന- മലയാള മനോരമ സീനിയർ സ്‌പെ‌ഷ്യൽ കറസ്പോണ്ടന്റ് സുജിത് നായർ, മികച്ച ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടി വി അവതാരകൻ ഹാഷ്‌മി താജ് ഇബ്രാഹിം (24 ന്യൂസ്), മികച്ച റേഡിയോ ജേർണലിസം പുരസ്‌കാരം: ഷാബു കിളിത്തട്ടിൽ ( ഹിറ്റ് 96.7 എഫ് എം, ദുബായ്), മികച്ച ഫോട്ടോ ജേർണലിസ്റ്റ് വിൻസന്റ് പുളിക്കൽ( ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), മികച്ച ഫീച്ചർ: സീമ മോഹൻലാൽ (രാഷ്‌ട്ര ദീപിക).

പ്രമുഖ മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചതെന്ന് ഐപിസിഎൻഎ പ്രസിഡന്റ്‌ സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, സുനിൽ ട്രൈസ്റ്റാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറിന്‌ എറണാകുളം ബോൾഗാട്ടി പാലസ് റിസോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും.


Reporter
the authorReporter

Leave a Reply