Sunday, December 22, 2024
Latest

പന്നിയങ്കര ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര കലണ്ടർ പ്രകാശനം ചെയ്തു.


കോഴിക്കോട്: പന്നിയങ്കര ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാശനം ചെയ്തു.മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് എം ആർ മുരളി ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

ക്ഷേത്രം ചെയർമാൻ യു. സുനിൽകുമാർ, ട്രസ്റ്റി ബോർഡ്‌ അംഗങ്ങളായ സി മനോജ് കുമാർ, സന്തോഷ്‌ ബാലകൃഷ്ണൻ, സി രാജീവൻ, എക്സിക്യൂട്ടീവ് ഓഫീസർ എം ബാബുരാജ്, പി വിജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്ര സംബന്ധിയായതും പ്രധാന ഉത്സവങ്ങൾ വിശേഷ ദിവസങ്ങൾ എന്നിവയെല്ലാം കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ഓഫീസിൽ നിന്നും വഴിപാട് കൗണ്ടറിൽ നിന്നും ഭക്തജനങ്ങൾക്ക് കലണ്ടർ സൗജന്യമായി ലഭിക്കുന്നതാണ്.


Reporter
the authorReporter

Leave a Reply