കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഉള്ളിയേരി പാലോറമലയിലെ വി.വി. ഗോപാലൻ (72) ആണ് മരിച്ചത്. ഇതേ കാറിടിച്ച് മറ്റൊരു യുവതിക്ക് ഗുരുതര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിനിയായ സാജിത(51)ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.മലപ്പുറം താനൂർ സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്