കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തനാഹുന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്.
ഉത്തര്‍പ്രദേശില്‍നിന്നുള്ള യുപി എഫ്ടി 7623 നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.