Thursday, February 6, 2025
General

പിറന്നാള്‍ ദിനത്തിലെ കേക്കില്‍ നിന്ന് വിഷബാധയേറ്റ് പത്തു വയസ്സുകാരി മരിച്ചു


ചണ്ഡീഗഢ്: പിറന്നാള്‍ ദിനത്തില്‍ ബേക്കറിയില്‍നിന്നും ഓര്‍ഡര്‍ ചെയ്ത് വാങ്ങി കഴിച്ച കേക്കില്‍നിന്ന് വിഷബാധയേറ്റ് പത്തുവയസ്സുകാരി മരിച്ചു. പഞ്ചാബിലെ പട്യാലയില്‍ മാന്‍വി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മാന്‍വിയുടെ അനിയത്തി ഉള്‍പ്പെടെ കേക്ക് കഴിച്ച കുടുംബാംഗങ്ങള്‍ക്കും ചികിത്സ തേടേണ്ടി വന്നു.

മാര്‍ച്ച് 24ന് വൈകുന്നേരം ഏഴോടെയാണ് മാന്‍വിയും കുടുംബവും കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. പട്യാലയിലെ ബേക്കറിയില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താണ് കേക്ക് വാങ്ങിയത്. ജന്മദിനാഘോഷ ചിത്രങ്ങള്‍ മാന്‍വി സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. രാത്രി പത്തോടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയെന്ന് മുത്തച്ഛന്‍ ഹര്‍ബന്‍ ലാല്‍ പറയുന്നു.

പുലര്‍ച്ചെ മൂന്നു മണിയോടെ മാന്‍വിയും അനിയത്തിയും ഛര്‍ദിച്ചു. തുടര്‍ന്ന് കുട്ടിക്ക് ശക്തമായ ദാഹം തോന്നുകയും വായ വരണ്ടതായി അനുഭവപ്പെടുകയും ചെയ്തു. പിന്നീട് അവള്‍ ഉറങ്ങിപ്പോയി. എന്നാല്‍ രാവിലെ ആയപ്പോഴേക്കും മാന്‍വിയുടെ ആരോഗ്യനില വഷളായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല- മുത്തഛന്‍ പറഞ്ഞു.

കേക്ക് കന്‍ഹ എന്ന കടയില്‍നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കാണ് വിഷബാധക്ക് കാരണമെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കടയുടമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേക്കിന്റെ സാമ്പിള്‍ പരിശോധനക്കയച്ചിരിക്കുകയാണ് അധികൃതര്‍.


Reporter
the authorReporter

Leave a Reply