പ്രകൃതി ദുരന്തത്തിൻ്റെ പേരിൽ കേന്ദ്രത്തിനെതിരെ നുണപ്രചാരണം: ചൂരൽ മലയിൽ ചിലവഴിച്ച കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം; കുമ്മനം
കൽപ്പറ്റ: പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും, ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ചൂരൽ മലയിൽ ഇത് വരെ മതിയായ ആശ്വാസ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദുരിത മേഖലയിൽ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. ദുരന്തത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ ഇരു മുന്നണികളും […]



