Home > Accident news > വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്:വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാലുദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാറി, ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തുള്ള പുഴ ഭാഗത്തുനിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നിഗം കുമാറിനെ പുഴയിൽ കാണാതാകുന്നത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ വ്യോമ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ K9 സ്‌ക്വാഡിലെ പ്രത്യേക പരിശീലനം ലഭിച്ച ട്രാക്കർ ഡോഗിനെ സ്ഥലത്തെത്തിച്ച് തിരച്ചിൽ കൂടുതൽ ശക്തമാക്കിയിരുന്നു.

പോലീസ്, ഫയർഫോഴ്സ്, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നാലാം ദിവസവും മേഖലയിൽ പരിശോധന തുടർന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

Leave a Reply