Home > Art > ശബ്ദ മേഖലയിലെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുത്തി മൊഴി 2.0’കോഴിക്കോട്

ശബ്ദ മേഖലയിലെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുത്തി മൊഴി 2.0’കോഴിക്കോട്

കോഴിക്കോട് :മീഡിയ ഫാക്റ്ററിയും വോക്‌സ്കോം സ്റ്റുഡിയോയും ചേർന്ന്  രണ്ടു ദിവസത്തെ ശബ്ദാഭിനയ ശില്പശാല സംഘടിപ്പിച്ചു.രാജശ്രീ സ്റ്റുഡിയോയിൽ നടന്ന മൊഴി 2.0′ യിൽ
ബാഹുബലിയിൽ പ്രഭാസിനും , കെജിഎഫിൽ യാഷിനും ശബ്ദം നൽകിയ പ്രമുഖ വോയിസ്‌ ആർട്ടിസ്റ്റ് അരുൺ സി.എം , മലയാള മൊഴിമാറ്റ ചിത്രങ്ങളിൽ വിജയ്, ദുൽഖർ സൽമാൻ, കാർത്തി, വിജയ് സേതുപതി തുടങ്ങിയ  നടന്മാർക്ക് ശബ്ദം നൽകിയ അജിത്കുമാർ പി.എസും ചേർന്ന്
ശബ്ദ മേഖലയിലെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുത്തി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പേർ പങ്കാളികളായി. രാജശ്രീ സ്റ്റുഡിയോ മേധാവി സുനിൽ ഭാസ്കർ, മീഡിയ ഫാക്റ്ററി മേധാവി അശ്വിൻ ഗോപിനാഥ്‌, കൺവീനർ ശ്രീജിത്ത്‌ സി, സീനിയർ ഡബ്ബിങ് ആർട്ടിസ്റ്റുകൾ, സൗണ്ട് എഞ്ചിനീയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply