Home > Latest > സാവരിയയ്ക്ക് ഐക്യദാർഢ്യവും മെഴുകുതിരിയും എവിടെ: അഡ്വ. വി കെ സജീവൻ

സാവരിയയ്ക്ക് ഐക്യദാർഢ്യവും മെഴുകുതിരിയും എവിടെ: അഡ്വ. വി കെ സജീവൻ

രാമനാട്ടുകര: ഉസ്ബക്കിസ്ഥാനിൽ മതഭ്രാന്തനായ സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റ് മരണപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന് ഐക്യദാർഢ്യവും മെഴുകുതിരിയും കത്തിക്കാൻ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ തയ്യാറാവാത്തത് അവർ മത തീവ്രവാദ രാഷ്ട്രീയത്തിന്റെ കൂട്ടിരിപ്പുകാർ ആയതുകൊണ്ടാണ് എന്ന് ബിജെപി സംസ്ഥാന കോഡിനേറ്റർ അഡ്വ. വി കെ സജീവൻ പറഞ്ഞു. ബിജെപി രാമനാട്ടുകര മണ്ഡലം പഠനശിബിരം കൊറ്റമംഗലം ശ്രീദേവി ധർമ്മമന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാതെ സംസ്ഥാന സർക്കാർ ഒളിച്ചു കളിക്കുകയാണ്. കുംഭമേള പെൺകുട്ടി പ്രായപൂർത്തി ആയോ എന്ന് പോലും നോക്കാതെ മിശ്രവിവാഹം നടത്തി കയ്യടി നേടാൻ നോക്കിയവർ സാവരിയാ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറാവുന്നില്ല എന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ലൗ ജിഹാദിന്റെ കേരള സ്റ്റോറികൾ ആവർത്തിക്കാതിരിക്കാൻ സാവരിയയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് രാജേഷ് പൊന്നാട്ടിൽ അദ്യക്ഷനായി. ബി. ജെ.പി .ജില്ലാ ജനറൽ സെക്രട്ടറി, എം സുരേഷ്, ജില്ല സെക്രട്ടറി,ശശിധരൻ നാരങ്ങയിൽ, പൊക്കി നാരി ഹരിദാസൻ, അരിമ്പിടാവിൽ സിദ്ധാർത്ഥൻ, വി.i മോഹനൻ മാസ്റ്റർ, സി പ്രേമാനന്ദൻ , ടി കെ സത്യവതി ടീച്ചർ, പി. നിഖിൽ രാജ്, പി.കെ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply