ബാലുശ്ശേരി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അധികാര കൈമാറ്റ ചരിത്രം മറച്ച് വെച്ച കോൺഗ്രസ് പുതിയ തലമുറയോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. യുവമോർച്ച കോഴിക്കോട് ജില്ലാ പഠനശിബിരം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം വലിയ ദിശാമാറ്റത്തിന് നേതൃത്വം നൽകുന്ന കാലഘട്ടമാണിതെന്നും കോൺഗ്രസ് മറച്ചു വെച്ച സ്വാതന്ത്ര്യത്തിന്റെ അധികാര കൈമാറ്റ ചരിത്രമാണ് നരേന്ദ്ര മോദി സർക്കാർ പുതിയ പാർലമെന്റിൽ സ്വർണ ചെ
ങ്കോൽ സ്ഥാപിക്കുന്നതിലൂടെ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
മഹത്തായ ചരിത്രത്തെ മുക്കിയ
കോൺഗ്രസ് രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് തകർത്തത്.
സ്വാതന്ത്ര്യ സമര വഴി ഗാന്ധിജിയുടേത് മാത്രമല്ല. സവർക്കറുടെയും കൂടിയാണ്. ഭാരതം മാറുകയാണ്
മാറ്റത്തോടൊപ്പം നിന്ന് നേതൃത്വം കൊടുക്കുന്നവരായി യുവജനങ്ങൾ മാറണം. നരേന്ദ്ര മോദിക്ക് പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിഞ്ഞു. അംഗീകാരത്തിന്റെയും വികസനത്തിന്റെയും കുതിപ്പിലാണ് രാജ്യം.
സാമൂഹ്യ ദ്രോഹികളുടേയും രാജ്യദ്രോഹ ശക്തികളുടേയും പിടിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച് കേരളത്തിലും മാറ്റം ഉണ്ടാക്കാൻ കഴിയണം. വികസനത്തിൽ കേരളം പിന്നിലാണെന്നും എം. ടി. രമേശ് പറഞ്ഞു.
ചടങ്ങിൽ യുവമോർച്ച
ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ അധ്യക്ഷനായി.
ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ സജീവൻ , ആർ എസ് എസ് പ്രാന്ത പ്രചാർ പ്രമുഖ് എം. ബാലകൃഷ്ണൻ, ബി ജെ പി ദേശീയ കൗൺസിൽ അംഗം കെ..പി ശ്രീശൻ, മേഖല സെക്രട്ടറി ജി. കാശിനാഥൻ, സംസ്ഥാന
വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ , സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ.വി. സുധീർ , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ എന്നിവർ സംസാരിച്ചു.
രാവിലെ യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശിബിരത്തിത് തുടക്കമായത്. ശിബിരം ശനിയാഴ്ച ഉച്ചയ്ക്ക് സമാപിക്കും. സമാപന സമ്മേളനം ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ സജീവൻ ഉദ്ഘാടനം ചെ
യ്യും.