Art & CultureLatest

യാദേൻ സംഗീത വിരുന്ന് ശനിയാഴ്ച ; ഗായകൻ സതീഷ് ബാബുവും റഫിഫെയിം സൗരവ് കിഷനും നയിക്കുന്നു


കോഴിക്കോട് : പഴയ കാല സൂപ്പർ ഹിറ്റ് ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന സംഗീത വിരുന്ന് യാദേൻ 10 വർഷം പിന്നിടുന്നു.സംഗീത യാത്രയുടെ 10 വാർഷികം മെർമ്മർ ഇറ്റാലിയ യാദേൻ മ്യൂസിക് ഷോ നവംബർ 26 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് ടാഗോർ ഹാളിൽ നടക്കും.പിന്നണി ഗായകൻ സതീഷ് ബാബുവും മുഹമ്മദ് റഫി ഫെയിം സൗരവ് കിഷനും യാദേൻ ഷോ നയിക്കും. ഗോപിക മേനോൻ ,എസ് കെ കീർത്തന,ദീജു ദിവാകർ , അഷ്ക്കർ എന്നിവരും ഗാനങ്ങൾ ആലപിക്കും . മുഹമ്മദ് റഫി , കിഷോർ കുമാർ , മുകേഷ്, ലതാ മങ്കേഷ്ക്കർ, യേശുദാസ് എന്നിവരുടെ സൂപ്പർ ഹിറ്റ് ബോളിവുഡ് ഗാനങ്ങളാണ് അവതരിപ്പിക്കുക. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.


Reporter
the authorReporter

Leave a Reply