Friday, December 6, 2024
HealthLocal News

കോഴിക്കോട് ബീച്ചിൽ “മരുന്ന് ആഹാരമല്ല” എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 


കോഴിക്കോട്; ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, മുക്കം KMCT ആയുർവേദ മെഡിക്കൽ കോളേജ് സ്വസ്ഥവൃത്ത ഡിപ്പാർട്മെന്റും സംയുക്തമായി ലോക പ്രമേഹ ദിനം ആചരിച്ചു.
പ്രമേഹം പോലുള്ള രോഗങ്ങളിൽ സ്വയം ചികിത്സയ്ക്കെതിരെയുള്ള പൊതുജന ബോധവൽക്കരണ പരിപാടിയായി കോഴിക്കോട് ബീച്ചിൽ “മരുന്ന് ആഹാരമല്ല” എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
ചന്ദ്രിക ദിനപത്രം ചീഫ് എഡിറ്റർ  കമാൽ വരദൂർ  ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മനോജ്‌ കാളൂർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. സുബിൻ. എസ്, കോഴിക്കോട് സോൺ വനിതാ കമ്മിറ്റി കൺവീനർ ഡോ. റീജ മനോജ്‌, ജില്ലാ പ്രസിഡന്റ്‌ ഡോ. കെ. എസ്സ്. വിമൽ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. പി. ചിത്രകുമാർ, പ്രോഗ്രാം കോർഡിനേറ്റർ മിസ്. രേവതി എന്നിവർ സംസാരിച്ചു. KMCT ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പരിപാടിയിൽ  പങ്കെടുത്തു.
രോഗികൾ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കുകയും, രോഗം മൂർച്ഛിക്കാൻ കാരണം ആവുകയും, അതുവഴി രോഗികൾ ചൂഷണം ചെയ്യപ്പെടുകയും, വൈദ്യ ശാസ്ത്രത്തിനു തന്നെ പേരുദോഷം വരുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, മരുന്ന് ആഹാരമല്ല എന്നും, അത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സ്വീകരിക്കേണ്ടതാണെന്നും, പൊതുജനങ്ങളെ ബോധവൽക്കാരിക്കാനായി ആണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി തുടർന്ന്, സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികൾക്കായി അഖില കേരള പോസ്റ്റർ മേക്കിങ് കോമ്പറ്റിഷനും സംഘടിപ്പിക്കുന്
   .

Reporter
the authorReporter

Leave a Reply