Latest

ബീച്ചിൽ വാക്കത്തോൺ


കോഴിക്കോട് : വിജിലൻസ് ബോധവൽക്കരണ വാരാചരണ സമാപനത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസ് കോഴിക്കോട് ബീച്ചിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കോഴിക്കോട് എം പി എം കെ രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഹെഡ് ടി എ നാരായണൻ, ഡെപ്യൂട്ടി റീജിയണൽ ഹെഡ്  വിഷുകുമാര യു, വിജിലൻസ് ഓഫീസർ ഷൈനു തുടങ്ങി നൂറിൽപരം ജീവനക്കാർ പങ്കെടുത്തു. വിജിലൻസ് ബോധവൽക്കരണ ഭാഗമായി യൂണിയൻ ബാങ്ക് കോട്ടപറമ്പ് മാതൃ  ശിശു ആശുപത്രിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ്, സെമിനാറുകൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രബന്ധ മത്സരം,കുട്ടികൾക്കുള്ള ചിത്രരചന മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,ഫുട്ബോൾ മത്സരങ്ങൾ, സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ട് ഗവൺമെൻറ് വൃദ്ധസദനം വെള്ളിമാടുകുന്ന്, ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ ടിവി, വാഷിംഗ് മെഷീൻ എന്നിവ സംഭാവന ചെയ്യുകയും ചെയ്തു..


Reporter
the authorReporter

Leave a Reply