Sunday, November 3, 2024
GeneralLatest

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാം​ഗല്യം


പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ. ഡിസംബ‍ർ 26നാണ് രേഷ്മയുടെയും വ‍​ർ​ഗീസ് ബേബിയുടെയും വിവാഹം. വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വിവാഹം നടക്കും.

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺ​ഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ് വ‍​ർ​ഗീസ് ബേബി


Reporter
the authorReporter

Leave a Reply