കോഴിക്കോട്: മലപ്പാറമ്പ് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൻ്റെ സപ്തദിന ക്യാമ്പിന് . കോട്ടപ്പാറമ്പ് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തുടക്കമായി .പുനർജ്ജനി ക്യാമ്പിന്റെ ഭാഗമായി ” “ലഹരി മുക്ത നാളെയ്ക്കായ് ” യുവകേരളം എന്ന മുദ്രാവാക്യമുയർത്തി യാണ് ക്യാമ്പ് നടത്തുന്നത്. .മേയർ ഡോ.ബീന ഫിലിപ് ഉദ്ഘാടനം നിർവ്വഹിച്ചു .ആശുപത്രി സുപ്രണ്ട് ഡോ.സുജാത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൾ ഡോ .രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി, പ്രോഗ്രാം ഓഫീസർ വിനോദ് കുമാർ ,ഡി സി പി വിഭാഗം മേധാവി നുഫീദ, ആർ എം ഒ ഡോ.ദിവ്യ ,ക്വാലിറ്റി ഓഫീസർ ഡോ.അഫ്സൽ .വളണ്ടിയർ സെക്രട്ടറി ലക്ഷ്മി മാളവിക എന്നിവർ സംസാരിച്ചു.