Art & CultureLatest

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

Nano News

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി മാരീഡ്’ എന്ന ചിത്രവും ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയിരുന്നു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വീണ്ടുമൊരു പുതിയ ചിത്രവുമായി എത്തുകയാണ് വെള്ളത്തിന്റെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍. സണ്ണി വെയ്‌നും അലന്‍സിയറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ചിത്രത്തിന്റെ കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വിജയദശമി ദിനമായ ഒക്ടോബര്‍ 15ന് നടക്കും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.

തിരക്കഥ ആര്‍ ജയകുമാറും മജോയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഛായാഗ്രഹണം- പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍- കിരണ്‍ ദാസ്, സംഗീതം- ഡോണ്‍ വിന്‍സെന്റ്, സിങ്ക് സൗണ്ട്- അജയന്‍ അടാട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദീപു ജി പണിക്കര്‍.

മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, ആര്‍ട്ട്- കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം- പ്രഭു, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍- സുരേഷ്, സ്റ്റില്‍സ്- റിച്ചാര്‍ഡ്, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്.


Reporter
the authorReporter

Leave a Reply

error: Content is protected !!