Latest

വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിച്ചു


കോഴിക്കോട്: രാജ്യത്തെ പ്രമുഖ പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷകരമാകുന്ന സാഹചര്യത്തിൽ ആകാശ് ബൈജൂസ് ആരംഭിച്ച ജംഗ് ദ പ്ലാസ്റ്റിക് എന്ന കാംപയിന്റെ ഭാഗമായാണ് ഗ്രീൻ വോംസ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്.

വിദ്യാർഥികൾക്കൊപ്പം ഫാക്കൽറ്റി അംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി. ആകാശ് ബൈജൂസിലെ വിദ്യാർത്ഥികളെ ഭാവിയിലെ നല്ല പൗരൻമാരായി വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്നും മാലിന്യമുക്ത കോഴിക്കോടിനായി മുന്നിലുണ്ടാകുമെന്നും ആകാശ് ബൈജൂസ് റീജിനൽ ഡയറക്ടർ ധീരജ് കുമാർ മിശ്ര പറഞ്ഞു. ശുചീകരണത്തിന് ആകാശ് ബൈജൂസ് ബ്രാഞ്ച് ഹെഡ് എം. വിവേക്, ഫാക്കൽറ്റി അംഗങ്ങളായ എൽ.ദിവ്യ, പി. ലെജിൻ, അഡ്മിൻ എസ് അഭിഷേക് എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply