GeneralLatest

സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്ന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22.5 ടണ്‍ ആക്‌സില്‍ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന വിധമാണ് സില്‍വര്‍ ലൈന്‍ പദ്ധതി രൂപകല്പന ചെയ്യുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എ.പി. അനില്‍ കുമാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം വഹിക്കണമെന്നാണ് റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര സാമ്പത്തിക കാര്യവകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പനെടുക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ വായ്പ ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് ആകുമോയെന്ന കാര്യം പരിശോധിച്ച് മറുപടി നല്‍കാമെന്ന് സംസ്ഥാനം അറിയിച്ചിരുന്നു


Reporter
the authorReporter

Leave a Reply