കോഴിക്കോട്: ബേപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സരസ്വതി കലാക്ഷേത്രയുടെ ഉദ്ഘാടന ചടങ്ങ് പഠിതാക്കളുടേയും അധ്യാപകരുടേയും സർഗ്ഗാത്മക പാടവം കൊണ്ട് ശ്രദ്ധേയമായി.
നെടിയാൽ ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചു വരുന്ന ദീനദയാൽ സേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം നിർമ്മൽ പാലാഴി നൃത്ത സംഗീത കലാ വിദ്യാലയമായ സരസ്വതി കലാക്ഷേത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ മഴവിൽ മനോരമ സൂപ്പർ 4 ഫെയിം അമൽ സി.അജിത്ത്, യുവചലച്ചിത്ര താരം ആഗ്ന സുരേഷ്, ഇ.വി ഗംഗാധരൻ എന്നിവരെ ആദരിച്ചു.കലാക്ഷേത്രം പ്രസിഡണ്ട് കെ.മാലിനി അധ്യക്ഷം വഹിച്ചു.
സെക്രട്ടറി ദീപ്തി റിജേഷ്, ട്രഷറർ വിന്ധ്യ സുനിൽ കലാക്ഷേത്രം അധ്യാപകരായ അക്ഷയ ഗോകുൽ,ഇ.പ്രബിൻ, വി.ശ്രീജിൽ ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് കലാക്ഷേത്രം പഠിതാക്കളുടേയും അധ്യാപകരുടേയും നൃത്തവിരുന്നും അരങ്ങേറി.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, സിനിമാറ്റിക് ഡാൻസ്, തബല, വയലിൻ, ഗിത്താർ, കീബോർഡ്, സംഗീതം, ചിത്രകല, യോഗ എന്നിവയിലാണ് പരിശീലനം നൽകുന്നത്. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും 9847305332,8086638589, 8921078399 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.