പാലക്കാട്: സംസ്ഥാനത്ത് നെല്ലുസംഭരണം അട്ടിമറിക്കുന്നതിന് പിന്നിൽ സപ്ലൈകോയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും വകുപ്പ് കയ്യാളുന്ന ഭരണമുന്നണിയിലെ സംസ്ഥാന -ജില്ലാ നേതാക്കളും ചേർന്ന ലോബിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു .നെല്ല് സംഭരണത്തിൽ വൻ വെട്ടിപ്പാണ് നടത്തുന്നത് പാവപ്പെട്ട കർഷകരുടെ നെല്ല് സംഭരിക്കുന്നത് വൈകിപ്പിച്ചു തുച്ഛമായ വിലയ്ക്ക് മില്ലുടമകൾക്ക് വിൽക്കുന്നതിന് കർഷകരെ നിർബന്ധമാക്കുകയും ആന്ധ്രയിൽ നിന്നും 16 രൂപയ്ക്ക് നെല്ല് അവിടെയുള്ള ലോബി വഴി എത്തിച്ചു കേരളത്തിലെ കർഷകരുടെ പേരിൽ സപ്ലൈകോയിലെ ഉദ്യോഗസ്ഥ ലോബിയുമായി ചേർന്ന് സംഭരണം നടത്തുകയും അതുവഴി നെല്ല് സംഭരണ വിലയിൽ നിന്നും വൻ തുക തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു ലോബി കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. വകുപ്പ് കയ്യാളുന്ന ഭരണമുന്നണിയിലെ പാർട്ടിയുടെ നേതാക്കന്മാരും മക്കളുമാണ് ഇതിനുപിന്നിൽ. ഉദ്യോഗസ്ഥരും ,ആന്ധ്ര -തമിഴ് നാട് കരാറുകാരും ചേർന്ന ഈ ലോബിയെ കൃഷി മന്ത്രിക്ക് പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല .കേന്ദ്രസർക്കാർ നെല്ല് സംഭരണത്തിനായി നൽകുന്ന തുക ഇത്തരത്തിൽ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബിക്കെതിരെ ബിജെപിയും ,കർഷകമോർച്ചയും ശക്തമായ സമരത്തോടൊപ്പം നിയമപരമായും മുന്നോട്ടുപോകുമെന്ന് സി . കൃഷ്ണകുമാർ പ്രസ്താവിച്ചു .
കർഷകമോർച്ചയുടെ നേതൃത്വത്തിൽ നെല്ലിൻറെ സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച് നടന്ന ചെണ്ട കൊട്ടി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു