കേഴിക്കോട്:ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റസ് കേഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ റിയാസ് കുങ്കഞ്ചേരിയാണ് നാട്ടുകാര്‍ക്ക് അഭിമാനമായി ഡോക്ടറേറ്റ് നേടിയത്. കോവിഡിനു ശേഷം തിരിച്ചുവരവിനായി ഏറേ പ്രയാസപ്പെടുന്ന ബിസിനസ്സ് മേഖലക്ക് കരുത്തേകാന്‍ ഇന്ന് കെല്‍പ്പു വേണ്ട ബ്രാന്‍ഡിംഗ് മേഖലക്ക് മികച്ച സംഭാവനയായേക്കാവുന്ന ബ്രാന്‍ഡിംഗ് വിഭാഗത്തില്‍ ഇന്ത്യയില്‍ തന്നെ നടക്കുന്ന ആദ്യത്തെ ഗവേഷണം കൂടിയാണ് ഇത്. ഫുള്‍-ടൈം പി.എച്ച്.ഡിയായി കേരളത്തിലെ ബ്രാന്‍ഡിംഗ് കമ്പനികളുടെ ബ്രാന്‍ഡിംഗ് സ്ട്രാറ്റജികളെക്കുറിച്ച് പഠനം എന്ന വിഷയമാണ് ഡോ. റിയാസ് കുങ്കഞ്ചേരി തിരഞ്ഞെടുത്തത് എന്നത് തന്നെ ഏറെ ശ്രദ്ദേയമാണ്.
ഡിസൈഗ്നിഗ് ജോലികളും ഇവന്റുകളും കൈകാര്യം ചെയ്യുന്നതും സംരംഭക വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനിവേഷത്തോടെ ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന റിയാസ് – ആര്‍ഗസ് ബ്രാന്‍ഡിംഗ് കമ്പനി, ബ്രാന്‍ഡെക്‌സ് ഇവന്റ് കമ്പനി, ബൂം ടൈംസ് ബിസിനസ്സ് മാഗസിന്‍ എന്നിവയുടെ പ്രധാന കാര്യദര്‍ശി കൂടിയാണ്.
എം.എ.എം.ഒ. കോളേജില്‍ നിന്നും പ്രീ ഡിഗ്രിയും ബിരുദാനന്ദര ബിരുദവും, കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡും., ത്രിച്ചിയിലുള്ള ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും പൂര്‍ത്തിയാക്കി. ഒപ്പം കോഴിക്കോട് എന്‍.ഐ.ടി. യില്‍ നിന്നും വെബ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമും, ഫാക്വല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തീകരിച്ചിണ്ട് റിയാസ്. കൂടാതെ പന്ത്രണ്ട് മണിക്കൂറ് സ്റ്റേജ് പ്രോഗ്രാം ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ത്ത് കാരശ്ശേരി എന്ന ഒരു ഗ്രാമത്തെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്നേവരെ നടക്കാത്തത്ര വലിയ കുടുംബ സംഗമമെന്ന പ്രോഗ്രാമിനും, മുക്കം മുസ്ലിം ഒര്‍ഫനേജില്‍ എന്റെ വിദ്യാലയും എന്ന നാലായിരത്തി അഞ്ഞൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദ്യമായി ഒരുമിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനും, മുക്കത്തെ വ്യാപാരി – സൗഹൃദ കൂട്ടായ്മ നടത്തിയ മുക്കത്തിന്റെ ചരിത്തില്‍ ആദ്യമായി ഏറ്റവും വലിയ മെഗാ ഇഫ്താര്‍ മീറ്റിനും കോ-ഓര്‍ഡിനേറ്ററായി മികവ് തെളിയിച്ചതുമാണ് അദ്ദേഹം.
വ്യവസായ മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍ പേരും ലോഗോയും പ്രകാശനം ചെയ്ത ബിഗ് ഡേ എന്ന മെഗാ ബിസിനസ്സ് മീറ്റ് പ്രോഗ്രാമും, എഡ്യൂറെ എന്ന എഡ്യുക്കേഷന്‍ ഫെസ്റ്റുമാണ് അടുത്തതായി നടപ്പാക്കാനാനുള്ള പദ്ധകളില്‍ പ്രാധാനപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായി നടന്ന നാല്‍പ്പത്തി നാലാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഐ.എ.എ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി പാര്‍ട്ടസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് നേടിയ ഏക പ്രതിനിധിയാവാനും റിസര്‍ച്ചിന്റെ ഭാഗമായി റിയാസിനു സാധിച്ചു.
മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ പരേതനായ കുങ്കഞ്ചേരി അബ്ദുറഹിമാന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനാണ് റിയാസ്.
നിലവില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ബ്രാന്‍ഡിംഗ് മേഖലയില്‍ തന്നാലാവുന്ന വിധം പ്രവര്‍ത്തിക്കാനും തന്റെ ഗവേഷണ ഫലം ആവുന്നത്ര സംരംഭകമേഖലക്കും അവരെ സംരക്ഷിക്കേണ്ട ബ്രാന്റിംഗ് വ്യവസായ മേഖലക്കും ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാനുമാണ് ഭാവി തീരുമാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ ഫലം പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യുക എന്നതാണ് തന്റെ അടുത്ത പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ തന്റെ ഉപ്പ കുങ്കഞ്ചേരി അബ്ദുറഹിമാന്‍(പരേതൻ), ഉമ്മ ഉണ്ണിപ്പാത്തുമ്മ, ഭാര്യ സഫ പി.പി., മക്കള്‍ ഫില്‍സ ഫാത്തിമ, ഇസ്ഹാന്‍ മുഹമ്മദ്, ഭാര്യാ പിതാവ് അബ്ദുൽ റഷീദ് പി. പി., ഭാര്യാ മാതാവ് അഫ്സ പി. പി., സഹോദരങ്ങള്‍, അധ്യാപകര്‍, ഒപ്പം ഗവേഷകരായും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഡോ. സി.കെ. ഷമീം, ഡോ. കെ.ടി ഷബീര്‍, മറ്റു സൃഹൃത്തുക്കള്‍, ബന്ധുക്കള്‍, ഗവേശണത്തിനായി വിലപ്പെട്ട വിവരങ്ങള്‍ കൈമാറി സഹകരിച്ച കേരളത്തിലെ എല്ലാ അഡ്വര്‍ടൈസിംഗ് സ്ഥാപന മേധാവികള്‍ എന്നിവരോടെല്ലാമുള്ള കടപ്പാട് ഡോ. റിയാസ് പങ്കുവെച്ചു. *ഈ നേട്ടം തന്റെ ഉമ്മക്കായി സമർപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.*
കാരശ്ശേരി സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരനാണ് ഡോ. റിയാസ് കുങ്കഞ്ചേരി.