EducationLatest

ദേവഗിരി കോളെജില്‍ പൈത്തണ്‍ പരിശീലനം


കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജില്‍ പൈത്തണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ട്രെയിനിങിന് തുടക്കമായി. ഐടി ട്രെയ്‌നിങ്, റിക്രൂട്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാബ്ട്രയുമായി ചേര്‍ന്നാണ് സെന്റ് ജോസഫ്‌സ് കോളെജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പരിശീലനം സംഘടിപ്പിക്കുന്നത്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് മേഖലയില്‍ ഏറെ തൊഴില്‍ സാധ്യതകള്‍ തുറന്നു നല്‍കുന്നതാണ് പൈത്തണ്‍ പരിശീലനം.

വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക വഴി സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് മേഖലയില്‍ വിദഗ്ധരെ സംഭാവന ചെയ്യാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സ് വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവഗിരി സ്വാശ്രയവിഭാഗം ഡയരക്റ്റര്‍ സുനില്‍ എം. ആന്റണി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. മലബാറില്‍ ഉയര്‍ന്നുവരുന്ന അനേകം ഐടി അവസരങ്ങളെ ഈ സഹകരണത്തിലൂടെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് ബാബ്ട്ര ഐടി വിഭാഗം മേധാവി മോനിഷ് മോഹന്‍ വ്യക്തമാക്കി. കോളെജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply