LatestLocal NewsPolitics

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണം എന്‍.ഐ.എക്കു കൈമാറണം;ബി.ജെ.പി.ജില്ലാ നേതൃയോഗം


കോഴിക്കോട്: അത്യന്തം ആശങ്കാജനകമാം വിധം വളർന്നുവരുന്ന തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ ഈ നാടിന്റെ സാമൂഹ്യ അന്തരീക്ഷം തികച്ചും സ്ഫോടനാത്മകമായി രൂപപ്പെട്ടു വരികയാണെന്നും.അന്തർദേശീയ ബന്ധങ്ങളുള്ള മാഫിയ സംഘങ്ങളിലൂടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കാൻ വളക്കൂറുള്ള മണ്ണാക്കി എസ്ഡിപിഐ,പി എഫ് ഐ പോലുള്ള ഭീകരസംഘടനകൾ കേരളത്തെ മാറ്റിയെടുക്കുകയാണെന്നും ബി.ജെ.പി.ജില്ലാ നേതൃയോഗത്തിൽ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്തും ത്യജിക്കാൻ മടിയില്ലാത്ത സിപിഎം-കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളെ സമർത്ഥമായി ഉപയോഗപ്പെടുത്തി തങ്ങളുടെ തട്ടകങ്ങൾ ശക്തിപ്പെടുത്താൻ ഇതിനകം തന്നെ ഈ ഭീകര സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി പൊതുവേദികളിൽ പരസ്യമായി പൊതജന സേവകരെയും സംഘപരിവാർ സംഘടനാ പ്രവർത്തകരെയും പോർവിളിച്ചും കൊലവിളി നടത്തിയും തീവ്രവാദ സംഘടനകള്‍ എല്ലാ സീമകളും മറകളും നീക്കി പ്രത്യക്ഷപ്പെടുകയുണ്ടായി.ഭീകരവാദ റിക്രൂട്ട്മെന്റ് ഉണ്ടെന്നും അതിനായുള്ള സ്ലീപ്പിങ് സെല്ലുകൾ നിരവധി മേഖലകളിൽ പ്രവർത്തന സജ്ജമാണെന്നും സ്ഥാനമൊഴിഞ്ഞ ഡിജിപിയെ പോലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞത് ശ്രദ്ധേയമാണ്. ഭീകരമായ കലാപങ്ങൾക്ക് പടയൊരുക്കം നടത്തുന്ന ഈ തീവ്രവാദികളുടെ കേന്ദ്രമായി കോഴിക്കോട് മാറുകയാണ്. അതിന്റെ പ്രത്യക്ഷ തെളിവുകൾ ആയിരുന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചു കളും കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഉണ്ടായ പരീക്ഷണ സ്ഫോടനങ്ങളും 2003 ൽ ആയുധധാരികളായി എത്തി മാറാട് കടപ്പുറത്തെ എട്ടു പേരെ കൊലപ്പെടുത്തുകയും നിരവധിപേരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു കൊണ്ട് തുടക്കംകുറിച്ച അതി നിഷ്ഠൂരമായ ഭീകര പ്രവർത്തനങ്ങളിലൂടെ കേരളത്തെ കുരുതിക്കളം ആക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ കോഴിക്കോട് കേന്ദ്രീകരിച്ചുകൊണ്ട് നടത്തുകയാണ്. സ്വൈര്യവും സമാധാനവും നിലനിർത്തിക്കൊണ്ടുള്ള സാമൂഹ്യജീവിതത്തിനും,രാജ്യസുരക്ഷയ്ക്ക് പോലും അതീവഗുരുതരമായ ഭീഷണിയായി വളർന്നു വരുന്ന ഇത്തരം തീവ്രവാദ വിധ്വംസക ശക്തികൾക്ക് തടയിടാനുള്ള നടപടികൾ സ്വീകരിക്കാനും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ബന്ധമുളള കേസന്വേഷണങ്ങള്‍ എൻ ഐ എ ക്കു കൈമാറാനും ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മാരാർജി ഭവനിൽ നടന്ന നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു,
ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ, സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്, ജില്ലാ സഹ.പ്രഭാരി നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply