പാലക്കാട്: പുതുതായി നിര്‍മിച്ച ബിജെപി ജില്ലാ കാര്യാലയത്തിന്റെ പാലുകാച്ചല്‍ മകരസംക്രമ ദിനമായ ഇന്നലെ നടന്നു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ: എസ്. ശാന്താദേവി പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചു.ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘ സ്ഥാപകനും പ്രഥമ കേന്ദ്ര വ്യവസായ മന്ത്രിയുമായിരുന്ന ഡോ. ശ്യാംപ്രസാദ് മുഖര്‍ജിയുടെ നാമധേയമാണ് ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് നല്‍കിയിട്ടുള്ള പേര്. പാലക്കാട് ഹരിക്കാരതെരുവിലുണ്ടായിരുന്ന പഴയ ജില്ലാ കാര്യാലയം ഉണ്ടായിരുന്നിടത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം ഉയരുന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ്, ജില്ലാ പ്രസിഡന്റ്, ജന.സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച വി. രാമന്‍കുട്ടി കാര്യാലയത്തില്‍ ഭദ്രദീപം തെളിയിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, കൗണ്‍സിലംഗം എന്‍. ശിവരാജന്‍, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, പി. സാബു, എ.കെ. ഓമനക്കുട്ടന്‍, പി. ഭാസി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, പ്രശാന്ത് ശിവന്‍, ഇ.പി. നന്ദകുമാര്‍, സിനി മനോജ്, പി. സത്യഭാമ, മുന്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ. വിക്രമന്‍നായര്‍, ജി. പ്രഭാകരന്‍, കെ.ജി. പ്രദീപ്കുമാര്‍, എ. സുകുമാരന്‍, കെ. ഫിലിപ്പ്, കെ.സി. സുരേഷ്, നവീന്‍ വടക്കന്തറ, ആര്‍.ജി. മിലന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍, സേവാഭാരതി സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ്, സഹകാര്‍ ഭാരതി അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി യു. കൈലാസമണി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സലീം തെന്നിലാപുരം, വി. ശിവദാസ്, വി. മാധവന്‍, ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ലാ സെക്രട്ടറി എം. കുമാരന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരന്‍, സെക്രട്ടറി അട്ടപ്പള്ളം ഗോപാലകൃഷ്ണന്‍, പൂര്‍വസൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, എം.പി. സതീഷ്‌കുമാര്‍, കെ. പരമേശ്വരന്‍, രുക്മിണി, ബി. ചെന്താമരാക്ഷന്‍, സി. മധു, എം. സുനില്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി. കെ. മുരളി തുടങ്ങി വിവിധ പരിവാര്‍ സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
കെ.പി. ശങ്കരദാസ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമവും വിവിധ അര്‍ച്ചനകളും നടന്നു.