താത്കാലിക നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള സ്റ്റേറ്റ് ലെവല്‍ വി.ആര്‍.ഡി.എല്‍ ലാബിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് ബി (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് സയന്റിസ്റ്റ് സി (നോണ്‍ മെഡിക്കല്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്: www. govtmedicalcollegekozhikode. ac.in, ഫോണ്‍: 0495 2350200, 2350201
മരം ലേലം 9 ന്
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജ് കാമ്പസില്‍ പ്ലേ ഗ്രൗണ്ട് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്ന മരങ്ങള്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍പ്പന നടത്തും. ക്വട്ടേഷന്‍ അന്ന് രാവിലെ 10.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370714.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹില്‍, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബാഗ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂണ്‍ ഏഴിന് മൂന്ന് മണിക്കകം അപേക്ഷിക്കാം. ഫോൺ: 0495 2376364.
അപേക്ഷ ക്ഷണിച്ചു
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിയിലുളള തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാൻ അദാലത്ത് നടത്തുന്നു. ജൂലൈയില്‍ നടത്തുന്ന അദാലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ 30 വരെ പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം. വിവരങ്ങൾക്ക് ഫോൺ: 0495 2760509
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ പ്ലംബര്‍/പ്ലംബര്‍ കം ഓപ്പറേറ്റര്‍ (കാറ്റഗറി നം. 91/2016) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്ത ഭടന്‍മാര്‍ മാത്രം) ഒന്നാം എന്‍.സി.എ വിജ്ഞാപനം (കാറ്റഗറി നം. 646/2017) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വാഹന ലേലം
ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള നിലവിൽ അവകാശികൾ ഇല്ലാത്തതും അന്വേഷണാവസ്ഥയിലോ/ കോടതി വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതുമായ വാഹനം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്തു ലേലം ചെയ്യും. വിവരങ്ങൾക്ക്: 0495 2325502
പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി യോഗം ജൂൺ 2ന്
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.