Tuesday, December 3, 2024
Latest

അറിയിപ്പുകൾ- കോഴിക്കോട്-21 06 22


ജൂനിയർ ഇൻസ്ട്രക്ടർ  ഇന്റർവ്യൂ ഇന്ന് 
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിലെ സെക്രട്ടേറിയൽ പ്രാക്ടീസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ഇന്ന് (ജൂൺ 22) രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസിൽ നടക്കും. യോഗ്യരായവർക്ക് വിദ്യാഭ്യാസയോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോൺ: 0495 2373976
ഭാരത് പെട്രോളിയം ഔട്ട്ലെറ്റുകൾ നടത്തുവാൻ അപേക്ഷ ക്ഷണിച്ചു  
ഭാരത് പെട്രോളിയം കോർപറേഷന്റെ കീഴിൽ ഏറണാകുളം,  നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലുള്ള ഔട്ട്ലെറ്റുകൾ നടത്തുവാൻ താത്പര്യമുള്ള സായുധസേനയിൽനിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ :  0495 2771881.
പിഎം കിസാൻ ഭൂമി വെരിഫിക്കേഷൻ
കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ പ്രധാനമന്ത്രി സമ്മാൻ നിധി – പി. എം. കിസാൻ – ഭൂമി വേരിഫിക്കേഷൻ ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ പോർട്ടലിൽ ചേർക്കുന്നതിനായി ഇപ്പോൾ അവസരം.  കോഴിക്കോട് ബ്ലോക്കിന് കീഴിൽ വരുന്ന എട്ടു പഞ്ചായത്തുകളിൽ കൃഷിഭവനുകളുടെ സഹകരണത്തോടെ ജൂൺ 20 മുതൽ 26 വരെ ക്യാമ്പുകൾ സംഘടിപ്പിക്കും.  ഭൂമി വെരിഫിക്കേഷന് ആവശ്യമായ രേഖകൾ നികുതി ചീട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പിഎം കിസാൻ രജിസ്റ്റർ ചെയ്തവർ രജിസ്റ്റർ ചെയ്ത നമ്പർ ഉള്ള ഫോൺ  എന്നിവ കരുതേണ്ടതാണ്. രജിസ്‌ട്രേഷൻ നടത്താത്ത കർഷകർക്ക് തുടർ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
പഠനസഹായത്തിന് സൗജന്യ കിറ്റ് 
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈൽ  വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന മക്കൾക്ക് പഠനസഹായത്തിനായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന ഒരു കിറ്റ് സൗജന്യമായി നൽകുന്നു. കിറ്റിനുളള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 25. അപേക്ഷ ഫോറം  www.kmtwwfb.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ kkd.kmtwwfb@kerala.gov.in എന്ന മെയിൽ ഐഡിയിൽ സമർപ്പിക്കാം. ഫോൺ :  0495 2767213.
ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് ഗവ. ഐടിഐ ഫോർ വുമൺ, ഐ.എം.സി എന്നിവ സംയുക്തമായി നടത്തുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോ്ൺ :  8301098705.
ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കൽ കോളജ് കോഴിക്കോട്  കെഎഎസ്പിക്ക് കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്ക്കാലികമായി 179 ദിവസത്തേക്ക്  നിയമിക്കുന്നു. യോഗ്യത – ബി.കോം, പിജിഡിസിഎ,   ഗവൺമെന്റ് ഹോസ്പിറ്റലിൽ 6 മാസത്തെ പ്രവൃത്തിപരിചയം  അഭികാമ്യം. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 ന്  രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കാം.
പ്രോജക്ട് എൻജിനീയർ നിയമനം
തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത : ബിടെക് (സിവിൽ) കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ പ്രതിഫലം 20000 രൂപ. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം ജൂൺ 30 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ :0484-2312944,
റീ-ടെൻഡർ 
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 1-ന്റെ കീഴിലുള്ള മാങ്കാവ്, പയ്യാനക്കൽ സെക്ടറുകളിലെ പ്രീസ്‌കൂൾ കുട്ടികൾക്കായി പാൽ, മുട്ട വിതരണം ചെയ്യുന്നതിന്  താത്പര്യമുള്ള വ്യക്തികളെ/ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 27.  ഫോൺ : 9495942798, 9846745430
ഏകദിന പരിശീലനം
ജില്ലയിൽ അപായകരമായ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് രണ്ട് മണി മുതല്ലാണ് പരിശീലനം. തെങ്ങ്കയറ്റം, മരംമുറി,ആശാരി, കെട്ടിടനിർമ്മാണ തൊഴിലാളികൾ, പെയിന്റ്, അലൂമിനിയം ഫാബ്രിക്കേഷൻ ജോലികളിൽ ഏർപ്പെടുന്നവർക്ക് പങ്കെടുക്കാം. പരിശീലനത്തിൽ പ്രാഥമിക ശുശ്രൂഷ, റോപ്പ് റസ്‌ക്യൂ, മെഡിക്കൽ എമർജൻസി തുടങ്ങി വിവിധതരം അപകടങ്ങളിൽനിന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള പരിശീലനമാണ് നൽകുന്നത്. താൽപര്യമുളളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0495-2372666, 8891889720.
എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 5 മുതൽ
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 5 മുതൽ രണ്ടു ഘട്ടങ്ങളായി എൻഡ്യൂറൻസ് ടെസ്റ്റ് (5 കിലോമീറ്റർ റോഡ് റൺ) നടത്തും. ഉദ്യോഗാർത്ഥികൾക്ക്  ടിക്കറ്റ് ജൂൺ 20 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാകും.

Reporter
the authorReporter

Leave a Reply