താത്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജൻഡർ റിസോഴ്സ് സെന്ററിലേക്ക് ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ഗവ: അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം മാർച്ച് 7ന് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. ഫർണിച്ചർ സ്പെസിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ വനിത ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495-2370750, ഇ -മെയിൽ dwcdokkd@gmail.com
കൂടികാഴ്ച നടത്തുന്നു
കോഴിക്കോട് ഗവ : ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഓപ്റ്റോമെട്രിക് തസ്തികയിലേക്ക് മാർച്ച് 8ന് കൂടികാഴ്ച നടത്തുന്നു. യോഗ്യത : ഓപ്റ്റോമെട്രിക് ഡിപ്ലോമ ഇൻ ഒപ്താൽമിക്ക് അസിസ്റ്റന്റ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. ഹോമിയോ കോളേജിൽ നിന്ന് വാസസ്ഥലത്തേക്ക് 15 കിലോമീറ്റർ ഉള്ള അപേക്ഷകർക്ക് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം രാവിലെ 9നും 10.30 നുമിടയിൽ ആശുപത്രി കോൺഫറൻസ് റൂമിൽ ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പരീക്ഷ സമയം പുന:ക്രമീകരിച്ചു
ജില്ലയിൽ മാർച്ച് 4 ന് നടത്താൻ നിശ്ചയിച്ച ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) ഇൻ ഇൻഡസ്ട്രിയൽ ട്രയിനിങ് ഡിപ്പാർട്ട്മെന്റ് (കാറ്റഗറി നം :397/2021) പരീക്ഷയുടെ സമയം രാവിലെ 07.15 മുതൽ 09.15 വരെയായി പുന:ക്രമീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. അന്നേ ദിവസം ഗവ എച്ച് എസ് എസ് ഈസ്റ്റ് ഹിൽ, വെസ്റ്റ് ഹിൽ പി.ഒ,കോഴിക്കോട് പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്ററർ നമ്പർ 109398 മുതൽ 109597 വരെയുളള ഉദ്യോഗാർത്ഥികൾ ജിഎച്ച്എസ്എസ് കാരപ്പറമ്പ, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് ഹാജരായി പരീക്ഷ എഴുതണം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. പുതുക്കിയ സമയ ക്രമം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ് നൽകിയിട്ടുണ്ട്.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സ് ആയ അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് കണ്ണൂർ, കോഴിക്കോട് , വയനാട് ,കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി /എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്ക് : 9072668543 ,9072600013.