LatestPolitics

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു


കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസ്, എം.വി ഫിറോസ്, ജിനേഷ് പൂനത്ത്, കെ.എ സൈഫുദ്ദീന്‍, സന്തോഷ് വാസുദേവ്, ജില്ലാ ഭാരവാഹികളായ ഇ.പി മുഹമ്മദ്, പി.എല്‍ ശ്രീകിരണ്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ജോ. സെക്രട്ടറി പി.കെ സജിത്ത് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply