കോഴിക്കോട് :ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ കിരീടം മണിപ്പൂര്‍ നിലനിര്‍ത്തി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ
നടന്ന ഫൈനലില്‍ റെയില്‍വേയെയാണ് തോല്‍പ്പിച്ചത്.മണിപ്പൂരിന്‍റെ ഇരുപത്തിരണ്ടാം ദേശീയ കിരീടമാണിത്. ഇരുപത്തിരണ്ട് തവണ കിരീടം നേടിയ മണിപ്പൂരിന്‍റെ തുടര്‍ച്ചയായ നാലാം കിരീടമാണ്
ഇത്തവണത്തേത്. ഫൈനലില്‍ ഇത്തവണയും റെയില്‍വേസ് ആയിരുന്നു എതിരാളികള്‍.അധിക സമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയിലായതിനെ തുടര്‍ന്നുള്ള
ഷൂട്ടൗട്ടിലായിരുന്നു മണിപ്പൂര്‍ റെയില്‍വേയെ കീഴടക്കിയത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.നോബി ചാനുവിന് മാത്രമാണ് റെയില്‍വേക്കായി ഷൂട്ടൗട്ടില്‍ ഗോള്‍ നേടാനായത്. ബേസി സന ദേവി,കിരണ്‍ ബാല ചാനു എന്നിവര്‍ മണിപ്പൂരിനായിഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു.
ആത്മവിശ്വാസവും കഠിനാദ്ധ്വാനവുമാണ് കിരീടം നിലനിര്‍ത്താന്‍ സഹായിച്ചതെന്ന് പരിശീലക പത്മശ്രീ ഒയിനം ബെംബം ദേവി പറഞ്ഞു.
കഴിഞ്ഞ തവണയും ഫൈനലില്‍ തോല്‍വി നേരിട്ട ടീമാണ് റെയില്‍വേ അന്ന് മണിപ്പൂരിനോട് ഒരു ഗോളിനാണ് തോറ്റത്.വിജയികള്‍ക്ക് മേയര്‍ ബീന ഫിലിപ്പ് , ഐഎം വിജയന്‍, ഒ.രാജഗോപാൽ ,പി.രഘുനാഥ് തുടങ്ങിയവര്‍ സമ്മാനം നല്‍കി.