കോഴിക്കോട്:ഭാരതീയ ജനതാ പാർട്ടി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖ് മടവൂർ മഖാം ശരീഫ് സന്ദർശിച്ചു യൂ ഷറഫുദ്ദീൻ മാസ്റ്റർ സി.എം വലിയുല്ലാഹി
ദർഗാ കമ്മിറ്റി സെക്രട്ടറി & സി എം വലിയുല്ലാഹി ഓർഫനേജ് സെക്രട്ടറി ,
മൂത്തട്ട് അബ്ദുറഹിമാൻ മാസ്റ്റർ സിഎം മഖാം മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ,കെകെ മുഹമ്മദ് മാസ്റ്റർ സിഎം മഖാം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി
എന്നിവർ ചേർന്ന് സ്വീകരിച്ചു.
ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ ഡോക്ടർ എം.അബ്ദുൽസലാം, ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡൻറ് മനോജ് നടുക്കണ്ടി ,പഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത് കെ എന്നിവർ സന്നിഹിതരായിരുന്നു.