GeneralLatest

മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; വാഹനത്തിന്റെ മുൻഭാ​ഗം തകർന്നു


തിരുവല്ല ബൈപാസിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല

മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍, നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


Reporter
the authorReporter

Leave a Reply