കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബില്ലിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സർക്കാറിന് ഒരു മടിയും ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ദീർഘകാലമായി സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റാനാണ് മുസ്ലീം ലീഗ് ശ്രമിച്ചത്.മുസ്ലീം വിഭാഗങ്ങളിലെ എല്ലാവരും ഉൾക്കൊളേളണ്ട സുതാര്യമായ നിയമമാണ് ഇതെന്നും അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് പറഞ്ഞു.