കോഴിക്കോട്:DJ അമ്യൂസ് മെന്റിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 31മുതൽ കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ മലബാർ ഉത്സവം മെഗാ എക്സിബിഷൻ ആരംഭിക്കും. ഇതിന്റെ കാൽനാട്ടൽ കർമ്മം പ്രശസ്ത സിനിമാ താരം അബു സലീം നിർവ്വഹിച്ചു. ചടങ്ങിൽ റാഫി പുതിയകടവ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർമാരായ എസ്. കെ.അബൂബക്കർ,റെനീഷ്. ടി, സൗഫിയ, എം. പി. അബ്ദുമോൻ,ഡി. ജെ. മേനേജർ സുനിൽ, എൻ. പി. നാസർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.