കൽപ്പറ്റ : വയനാട് ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഒന്നാം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ബീവറേജസ് കോർപ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.