# Nano News > Strictly Straight To Public ## Posts - [വി ശ്രീനിവാസന് നാടിന്റെ അന്ത്യാഞ്ജലി](https://nanonewsonline.in/the-nations-last-tribute-to-v-srinivasan/): പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസന് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക- കായിക മേഖലയിലെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെ പറമ്പിൽ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി സന്തോഷ് കുമാർ എം പിയ്ക്ക് വേണ്ടി സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് റീത്ത് സമർപ്പിച്ചു. എം കെ രാഘവൻ എം പി, പി വി അബ്ദുൽ വഹാബ് എം പി, സി സദാനന്ദൻ എം പി, കെ കെ രമ എംഎൽഎ, രാഷ്ട്രീയ നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അബ്ദുള്ളക്കുട്ടി, വി കെ സജീവൻ, വത്സൻ തില്ലങ്കേരി, വടകര ആർ ഡി ഒ അൻവർ സാദത്ത്, കൊയിലാണ്ടി തഹസിൽദാർ […] - [കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി.](https://nanonewsonline.in/the-sajjam-project-has-also-been-launched-in-higher-secondary-schools-under-the-auspices-of-the-kozhikode-district-panchayat/): കോഴിക്കോട്:പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കുന്നതിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി പ്രിൻസിപ്പൽമാർക്കും സ്കൂൾ സജ്ജം കോഡിനേറ്റർമാർക്കുമായി സംഘടിപ്പിച്ച ശില്പശാല  ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മില്ലി മോഹൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അധ്യാപകരുടെ പങ്ക് നിർണായകമാണെന്നും പരീക്ഷാ തയ്യാറെടുപ്പിൽ പുതുമയുള്ള രീതികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എരവത്ത് മുനീർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ പ്ലസ് ടു പരീക്ഷാ ഫലങ്ങളിൽ ഗുണനിലവാരപരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സജ്ജം പദ്ധതി നടപ്പാക്കുന്നതെന്നും, മോഡൽ പരീക്ഷകൾ, റിവിഷൻ ക്ലാസുകൾ, മെന്ററിംഗ്, കൗൺസിലിംഗ് തുടങ്ങിയ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കോഡിനേറ്റർ പി മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. […] - [റോഡ് സുരക്ഷാ മാസാചരണം: നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു](https://nanonewsonline.in/road-safety-month-celebration-eye-checkup-camp-organized/): കോഴിക്കോട്: റോഡ് സുരക്ഷ മാസാചരണത്തിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും ദി ഐ ഫൗണ്ടേഷൻ  സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. ചേവായൂർ ഡ്രൈവിങ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്യാംപ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ പ്രസാദ് ഉദ് ഘാടനം ചെയ്തു. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ ഹസ്സൈനാർ, സുരേഷ്‌, ദി ഐ ഫൗണ്ടേഷൻ കാണ്ണാശുപത്രി മാനേജർ സജിത്ത് കണ്ണോത്ത്, മാർക്കറ്റിങ് മാനേജർ അഖിൽ നാഥ്‌ എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നൂറോളം ഡ്രൈവർമാർ പങ്കെടുത്തു.   - [അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം](https://nanonewsonline.in/asva-a-revolutionary-change-in-the-field-of-school-education-has-begun-announcement-in-laudel/): കൊച്ചി: ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നവീനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘അശ്വ’ (അഡ്വാൻസ്ഡ് സ്കൂൾസ് വിഷൻ അലയൻസ് – AŚVA) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ ദ ലോറൻസ് സ്കൂൾ, ലൗഡേലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ മുഖ്യ രക്ഷാധികാരിയായും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശിൽപി ഡോ. കെ. കസ്തൂരിരംഗൻ മുഖ്യ ഉപദേശകനായും പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ മലയാളികളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ഞൂറിലധികം വരുന്ന മുതിർന്ന അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അശ്വയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. *കാലാവസ്ഥാ ലാബ് ഉദ്ഘാടനം ചെയ്തു* പദ്ധതിയുടെ ഭാഗമായി ഐ.ഐ.എസ്.സി (IISc) ഡീനും ഡൈവേച്ച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ചെയർമാനുമായ […] - [ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ ബാലകലാസംഗമം  സമാപിച്ചു](https://nanonewsonline.in/all-kerala-management-school-association-bala-kalasangamam-concluded/): കോഴിക്കോട്:ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷികം ബാലകലാസംഗമം 2026 സമാപിച്ചു. തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുത്താൽ മാത്രമെ അവരെ നന്മയുള്ള മനസിൻ്റെ ഉടമകളാക്കി മാറ്റാൻ കഴിയൂ എന്ന് പി. അനിൽ പറഞ്ഞു. വാർഡ് കൗൺസിലർ കെ.പി. അനിൽകുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ശശിധരൻ അധ്യക്ഷത വഹിച്ചു. കലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ദ ഫസ്റ്റ് സ്റ്റാർസ് സ്കൂൾ കരസ്ഥമാക്കി. കിഡ്സ് ആൻ്റ് ജൂനിയർ വിഭാഗത്തിൽദ ഫസ്റ്റ് സ്റ്റെപ്സ് സ്കൂളും സീനിയർ ആൻ്റ് സൂപ്പർ സീനിയർ വിഭാഗത്തിൽ ദ റൈറ്റ് സ്റ്റെപ്സ് സ്കൂളും ചാമ്പ്യൻമാരായി വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള മെമെൻ്റോയും ‘ സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. കൃഷ്ണകുമാർ അമ്പ്രമോളി കെ.സി.അഭിലാഷ് പി.കെ.മുരളീധരൻ ബ്രിജറ്റ് ചന്ദ്രമോഹൻ, സുബൈദ . ബുഷറ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. - [കെ.എൽ.എഫ്. 2026-ന് ജനുവരി 22 തിരിതെളിയും; സുനിത വില്യംസ് പങ്കെടുക്കും](https://nanonewsonline.in/klf-2026-to-be-held-on-january-22-sunita-williams-to-participate/): കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്.) ഒമ്പതാം പതിപ്പിന് നാളെ (ജനുവരി 22) തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യനഗരമായ കോഴിക്കോട്, ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ജനുവരി 22 മുതൽ 25 വരെയാകും ഫെസ്റ്റിവൽ നടക്കുക. ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെ.എൽ.എഫിന്റെ ഭാഗമാകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിനുശേഷമുള്ള സുനിത വില്യംസിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഒളിമ്പ്യൻ ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി, ബുക്കർ പ്രൈസ് ജേതാക്കളായ കിരൺ ദേശായി, ബാനു മുഷ്താഖ്, ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെൽ, ജ്ഞാനപീഠജേതാവ് പ്രതിഭ റായ്, സാമ്പത്തികവിദഗ്ദ്ധൻ അരവിന്ദ് സുബ്രഹ്മണ്യൻ, ചരിത്രകാരി റോമില ഥാപ്പർ, വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ്, പ്രശസ്ത ചിന്തകൻ പീക്കോ അയ്യർ, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂർ തുടങ്ങി […] - [കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു](https://nanonewsonline.in/k-a-rahman-award-presented-to-roohi/): കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്‍ സ്മാരക അവാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക ആറു വയസുകാരി റൂഹി മൊഹ്‌സബിന് സമ്മാനിച്ചു. മലപ്പുറത്ത് നടന്ന മാധവ് ഗാഡ്ഗില്‍ അനുസ്മരണ ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി മുനവറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കി. കെ.എ. റഹ്‌മാന്‍ വാഴക്കാടിന്റെ സ്മരണക്കായി ലീഗ് ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പരിസ്ഥിതി പ്രവര്‍ത്തനം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും ശബ്ദ മലിനീകരണവും വായു മലിനീകരണവും ജല മലിനീകരണവും ഒരുപോലെ നാടിന് ആപത്താണെന്നും അത് മാനവരാശിയെ നശിപ്പിക്കുമെന്നും മുനവറലി പറഞ്ഞു. ചടങ്ങില്‍ ലീഗ് ഫോര്‍ എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എന്‍ എ ഖാദര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സലീം കുരുവമ്പലം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ഭാരവാഹികളായ ഫൈസല്‍ കുന്നുംപറമ്പില്‍, എം ടി ജബ്ബാര്‍, ഡോ. ആബിദ ഫാറൂഖി, ഡോ. അബ്ദുല്‍ […] - [സിപിഐ ഭവന സന്ദർശന ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാവും.](https://nanonewsonline.in/the-cpi-house-visit-campaign-will-begin-on-thursday/): കോഴിക്കോട്:സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഭവന സന്ദർശന പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയിലെ മുഴുവൻ ബ്രാഞ്ച് പരിധിയിലും പാർട്ടി സംസ്ഥാന- ജില്ലാ നേതൃനിരയിലെ ആളുകൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ ഈ മാസം 31വരെ നടക്കുന്ന ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിനെയും പാർട്ടിയേയും സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയുമാണ് സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാതല ഉദ്ഘാടനം  15 ന് രാവിലെ 8.30 ന് വെസ്റ്റ്ഹിൽ ബ്രാഞ്ച് പരിധിയിൽ സി. പി. ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് പങ്കെടുക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ പി വസന്തം കല്ലാച്ചിയിലും, ഇ.കെ വിജയൻ MLA വാണിമേലും, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മേപ്പയൂരിലും, ടി.കെ രാജൻ മാസ്റ്റർ എടച്ചേരിയിലും ഭവന സന്ദർശനപരിപാടിയിൽ പങ്ക് ചേരും. പരിപാടി വൻ […] - [വിവേകാനന്ദ സ്റ്റഡി സർക്കിൾ വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആഘോഷിച്ചു.](https://nanonewsonline.in/vivekananda-study-circle-celebrated-vivekananda-jayanti-as-national-youth-day/): കോഴിക്കോട്:സ്വാമി വിവേകാനന്ദൻ്റെ ദർശനവും ആദർശവും രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ എന്നും പ്രചോദനവും വഴികാട്ടിയുമാണെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് മുൻ ജോ. സെക്രട്ടറി ടി എച്ച് വത്സരാജ് പറഞ്ഞു. വിവേകാനന്ദ സ്റ്റഡി സർക്കിൾ ഹോട്ടൽ അളകാപുരിയിൽ വെച്ച് സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. അഡ്വ. കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. പിടി വിപിൻദാസ്, അഡ്വ. അരുൺ ജോഷി, ഗിരീഷ് വി ഗോപാൽ, സി പി സുരേഷ് ബാബു, പി കെ സബീഷ്,എൻ ആർ പ്രതാപൻ, മിഥുൻ ചെറോട്ട്, പി എം ശ്യാംലാൽ, എംടി പ്രബിത, രാജൻ വടകര, എസ് എം രാജേഷ് എന്നിവർ പ്രസംഗിച്ചു.   - [പ്രസ് ക്ലബ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു](https://nanonewsonline.in/press-club-organized-a-sports-meet/): കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കായിക മത്സരങ്ങൾ നടന്നു. ലയോള സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാൽപിഡൊ ഇലക്ട്രോണിക്സ് ഡയറക്ടർ നാസിം ബക്കർ ജഴ്സി പ്രകാശനം നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കമാൽ വരദൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഫിറോസ് ഖാൻ, എം.കെ സുഹൈല, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും സ്പോർട്സ് കമ്മിറ്റി കൺവീനർ നിസാർ കൂമണ്ണ നന്ദിയും പറഞ്ഞു.   - [നൊച്ചാട് പന്ത്രണ്ടാം വാർഡിൽ പച്ചക്കറി ഗ്രാമം പദ്ധതി.](https://nanonewsonline.in/vegetable-village-project-in-nochad-12th-ward/): കോഴിക്കോട്:നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡ് മെമ്പർ പി നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോക്ടർ അഹൽജിത്ത് രാമചന്ദ്രൻ കാർഷിക രംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. 14 വാർഡ് മെമ്പർ റസ്‌ല സിറാജ്, ടി കെ ഇബ്രാഹിം, സത്യൻ മിനർവ, സി നസീറ, ഹരീന്ദ്രൻ തെലക്കര, ശോഭന കെഎം ഷൈനി കെ ശോഭാ ശങ്കർ കെ ടി അസ്സൻ, ഇ.ടി. ഹമീദ് പ്രസംഗിച്ചു. ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള കേരള സർക്കാരിന്റെ അവാർഡ് നേടിയ ഡോക്ടർ അഖിൽ രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. 400 വീടുകൾക്കും ആവശ്യമായ പച്ചക്കറി വിത്തുകൾ മെമ്പർ സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകി ഇതിന്റെ ഭാഗമായി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും വന്യമൃഗങ്ങളുടെ […] - [പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം](https://nanonewsonline.in/journalist-pensions-should-be-increased-senior-journalists-forum/): കോഴിക്കോട്: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ജില്ലാ പ്രസിഡൻ്റ് പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി ചെക്കുട്ടി, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് അലക്സാണ്ടർ സാം , രക്ഷാധികാരി സി.എം കൃഷ്ണ പണിക്കർ, ജനറൽ സെക്രട്ടറി കെ.പി വിജയകുമാർ,കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. […] - [ദേശീയ യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി രാമകൃഷ്ണമിഷൻ ഹയർസെക്കണ്ടറി സ്കൂൾ  വിളംബരജാഥ നടത്തി.](https://nanonewsonline.in/ramakrishna-mission-higher-secondary-school-held-a-vilambara-jatha-as-part-of-the-national-youth-day-celebrations/): കോഴിക്കോട് : ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച് രാമകൃഷ്ണമിഷൻ ഹയർസെക്കണ്ടറി സ്കൂൾ വിളംബരജാഥ നടത്തി. ഘോഷയാത്രയിൽ രാമകൃഷ്ണമിഷൻ സേവാശ്രമത്തിലെ സ്വാമി അവതാരാനന്ദ പ്രിൻസിപ്പൽ ജി.മനോജ് കുമാർ,പ്രഥാന അധ്യാപകൻശാന്തകുമാർ കെ, പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് പി.ടി, സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവായ ആയിഷ എന്നിവർ അണി ചേർന്നു. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടന്ന യാത്രയിൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, ദഫ് മുട്ട്, ഗ്രൂപ്പ് ഡാൻസ് എന്നിവയും സ്കൂളിലെ എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് എന്നിവരും അണിനിരന്നു. മത സൗഹാർദ്ദം വിളിച്ചോതി ക്കൊണ്ട് സ്വാമി വിവേകാനന്ദൻ്റെ 1893 ലെ സർവ്വമത സമ്മേളനം (ചിക്കാഗോ പ്രസംഗം) സ്കൂൾ വിദ്യാർഥികൾ ടാബ്ലോ രൂപത്തിൽ അവതരിപ്പിച്ചു. - [സിഗ്നൽ സംവിധാനത്തിൽ മാറ്റം : വലത് വശത്തേക്ക് പോകേണ്ടവർ റോഡിൻ്റെ വലത് ട്രാക്കിൽ ചേർന്ന് സിഗ്നലിൽ പ്രവേശിക്കുക](https://nanonewsonline.in/change-in-signal-system-those-who-need-to-go-to-the-right-side-should-join-the-right-track-of-the-road-and-enter-the-signal/): കോഴിക്കോട്: സിറ്റിയിൽ മൊഫ്യൂസൽ ബസ്റ്റാൻ്റിന് സമീപം ഉള്ളതും അരയിടത്തുപാലം, KSRTC ബസ്സ് സ്റ്റാൻ്റ്  സ്റ്റേഡിയം ഭാഗങ്ങളിൽ നിന്ന് വന്നു ചേരുന്നതുമായ, രാജാജി ജംഗഷൻ സിഗ്നലിൽ , എല്ലാ സമയത്തും കടുത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ 10.01.2026 വൈകിട്ട് – 03.00 മണി മുതൽ സിഗ്നലിൻ്റെ പ്രോഗ്രാമിൽ ചെറിയ രീതിയിൽ മാറ്റം കൊണ്ട് വരുന്നു. ഇതിലൂടെ ജംഗ്ഷനിലെ തിരക്കിൽ സാരമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 135 സെക്കൻ്റിൽ റൺ ചെയ്യുന്ന സിഗ്നൽ സംവിധാനം മാറ്റം വരുന്നതിലൂടെ യാത്രക്കാർക്ക് സിഗ്നലിൽ കാത്തു നിൽക്കുന്ന ദൈർഘ്യം കുറയുന്നതാണ്. തുടക്കസമയത്ത് ചെറിയ പ്രായോഗിക പ്രയാസം ഉണ്ടാകുമെന്നതിനാൽ യാത്രക്കാർ സിഗ്നലിൽ സ്ഥാപിച്ച ബോർഡുകൾക്കനുസരിച്ചും, സിഗ്നൽ ലൈറ്റ് പ്രകാരം വാഹനം ഓടിച്ചും സഹകരിക്കേണ്ടതാണ്. അരയിടത്ത് പാലo ഭാഗത്ത് നിന്നും അശോകപുരം ഭാഗത്തേക്ക് പോകേണ്ടവർ റോഡിൻ്റെ വലത് ട്രാക്കിലൂടെ സിഗ്നലിൽ പ്രവേശിക്കണ്ടതാണ്. അതുപോലെ KSRTC ഭാഗത്ത് നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് പോകണ്ടേവരും വലത് വശം ട്രാക്കിലൂടെ സിഗ്നലിൽ എത്തിചേരേണ്ടതാണ്. സിഗ്നലിൽ പച്ച […] - [ആധാറിന്റെ ഔദ്യോഗിക ചിഹ്നം വിരിഞ്ഞത്‌ മലയാളിയുടെ രൂപകൽപ്പനയിൽ, 875 പേരിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ](https://nanonewsonline.in/the-official-symbol-of-aadhaar-was-designed-by-a-malayali-and-the-winner-was-a-man-from-thrissur-out-of-875-candidates/): തിരുവനന്തപുരം: ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഔദ്യോഗിക ചിഹ്നം വിരിഞ്ഞത്‌ മലയാളിയുടെ രൂപകൽപ്പനയിൽ. ഔദ്യോഗിക ചിഹ്നം രൂപകൽപന ചെയ്യാൻ സംഘടിപ്പിച്ച അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്‌ തൃശൂര്‍ സ്വദേശി അരുൺ ഗോകുൽ. ആധാര്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അരുണ്‍ ഡിസൈന്‍ ചെയ്ത ആനക്കുട്ടിയെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) തെരഞ്ഞെടുത്തത്. ഉദയ്‌ എന്നാണ്‌ ആനക്കുട്ടിക്ക്‌ പേരിട്ടത്‌.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തെരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്റെ വിവിധ സേവനങ്ങളെക്കുറിച്ച ആശയവിനിമയം നടത്തുന്നത്‌ ഇനി ഉദയ് ആയിരിക്കും. മത്സരത്തില്‍ 875 എൻട്രികളാണ് ലഭിച്ചത്. പുണെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും യു.പി സ്വദേശി കൃഷ്ണ ശർമ മൂന്നാം സ്ഥാനവും […] - [സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് ദക്ഷിണേന്ത്യയിലെ മന്ത്രിമാര്‍ തിരി തെളിയിച്ചു](https://nanonewsonline.in/southern-dairy-and-food-conclave-inaugurated-by-ministers-from-south-india/): കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരായ ജെ. ചിഞ്ചുറാണി (കേരളം), മനോ തങ്കരാജ് (തമിഴ്‌നാട്), കിഞ്ചാരപ്പു അട്ജന്‍ നായിഡു ( ആന്ധ്രപ്രദേശ്) ജയകുമാര്‍ (പോണ്ടിച്ചേരി) എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പാല്‍ വില ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പാലുത്പാദനത്തില്‍ കേരളം ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. 14 ശതമാനമാണ് ഉത്പാദന വര്‍ദ്ധന, പാലുത്പാദന ക്ഷമതയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ക്ഷീര മേഖലയുടെ പങ്ക് വലുതാണെന്ന് മന്ത്രി മനോ തങ്കരാജ് പറഞ്ഞു. മേച്ചില്‍ സ്ഥലങ്ങളുടെ ലഭ്യതക്കുറവും ഉത്പാദന ക്ഷമതാക്കുറവും കാരണം കന്നുകാലി വളര്‍ത്തല്‍ ലാഭകരമല്ലാത്ത അവസ്ഥയാണ്. ഉത്പാദന ശേഷിയുള്ള സങ്കരയിനം പശുക്കളിലേക്കു മാറുക എന്നതാണ് ഇതിനുപരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുരക്ഷിതത്വവും ഇന്‍ഷ്വറന്‍സ് സംവിധാനവും കര്‍ഷകര്‍ക്ക് […] - [ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; 'ഹിന്ദ് ഓള'ത്തിനൊരുങ്ങി കോഴിക്കോട്](https://nanonewsonline.in/for-the-first-time-in-world-history-a-day-long-critique-of-hinduism-and-hindutva-kozhikode-gears-up-for-hind-olam/): കോഴിക്കോട്: ലോക ചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് തളി ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട് വൈകീട്ട് 6വരെ നടക്കുന്ന സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ‘ഗീതയും ജാതിയും’ എന്ന വിഷയത്തിലാണ്, പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായി സി രവിചന്ദ്രന്‍ സംസാരിക്കുന്നത്. ആധുനിക ജനാധിപത്യ മൂല്യങ്ങളുമായും സമത്വ സങ്കല്‍പ്പങ്ങളുമായും, ഭഗവദ്ഗീതയിലെ ജാതി സങ്കല്‍പ്പങ്ങള്‍ എങ്ങനെ ഏറ്റുമുട്ടുന്നു എന്ന് പരിശോധിക്കയാണ് ഈ പ്രഭാഷണം. ‘ആയുഷും ആര്‍ഷ ഭാരതവും’ എന്ന വിഷയുമായാണ്, ആരിഫ് ഹുസൈന്‍ തെരുവത്ത് എത്തുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാ രീതികള്‍ ആരോഗ്യത്തിന് ഭീഷണിയാകുന്നത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് അദ്ദേഹം. ‘ഹിന്ദുത്വയും മുസ്ലിം വിരുദ്ധതയും’ എന്ന പാനല്‍ ഡിസ്‌ക്കഷനില്‍ സുശീല്‍ കുമാര്‍, യാസിന്‍ ഒമര്‍, മുജീബ് കരാട് എന്നിവര്‍ പങ്കെടുക്കും. […] - [ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടിയുടെ നിര്‍ണായക നീക്കം, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ](https://nanonewsonline.in/sabarimala-gold-theft-case-sits-decisive-move-thantri-kantarar-rajeevaru-in-custody/): തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്. അതേസമയം സ്വർണക്കൊള്ള കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ […] - [ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമിത 'മിട്രൽ ക്ലിപ്പ്' ഉപയോഗിച്ച് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയുടെ നൂതന മുന്നേറ്റം ](https://nanonewsonline.in/myheart-starcare-hospitals-breakthrough-with-indias-first-indigenously-manufactured-mitral-clip/): കോഴിക്കോട് :മലേഷ്യയിൽ നിന്നെത്തിയ രോഗിക്ക് ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമിത ‘മിട്രൽ ക്ലിപ്പ്’ ഉപകരണമായ മൈക്ലിപ്പ് ഉപയോഗിച്ച് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയുടെ നൂതന മുന്നേറ്റം . ഗുരുതരമായ ഹൃദ്രോഗം ബാധിച്ച 51 വയസ്സുള്ള രോഗിക്കാണ് പുതുജീവൻ ലഭിച്ചത്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരനാണ് ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം -‘മൈക്ലിപ്പ്’ ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി. ഇന്ത്യയിൽ താങ്ങാവുന്ന നിരക്കിൽ ഹൃദയ പരിചരണം ലഭ്യമാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായി മാറി. മൂന്ന് വർഷത്തിലേറെയായി, കടുത്ത ശ്വാസതടസ്സം, വീങ്ങിയ കാലുകൾ, കടുത്ത ക്ഷീണം എന്നിവയാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു രോഗി. ഹൃദയത്തിൽ രക്തം തിരിച്ചൊഴുകുന്ന, ഹൃദയ വാൽവിൻ്റെ ഗുരുതര തകരാറായ മിട്രൽ റീഗർജിറ്റേഷൻ (എം ആർ) എന്ന രോഗാവസ്ഥ അദ്ദേഹത്തിന് കണ്ടെത്തി. രോഗ ലക്ഷണങ്ങൾ വഷളായി ഹൃദയസ്തംഭന സാധ്യതയ്ക്ക് വരെ കാരണമാകുന്ന നിലയിലായിരുന്നു അദ്ദേഹം. […] - [കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ പ്രദര്‍ശനം ആകാരത്തില്‍ ഭീമന്‍ ഗിര്‍, കുള്ളന്മാര്‍ പുങ്കന്നൂരും, വെച്ചൂരും, കാസര്‍ഗോഡനും](https://nanonewsonline.in/a-fascinating-exhibition-of-native-cows-giant-gir-in-shape-dwarfs-punkannur-vechur-kasaragod/): കോഴിക്കോട്: കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍, ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പുങ്കന്നൂര്‍, ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ്, വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയില്‍ നിന്നുള്ള കപില, രാജസ്ഥാനില്‍ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയില്‍ നിന്നുള്ള ഷാഹിവാല്‍, താര്‍ മരുഭൂമി പ്രദേശത്തു നിന്നുള്ള താര്‍പാര്‍ക്കര്‍, കേരളത്തിന്റെ സ്വന്തം ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, , റെഡ് സിന്ധി എന്നീ ഇനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉരുണ്ട നെറ്റിയും നീണ്ടു പിരിഞ്ഞു കിടക്കുന്ന ചെവിയുമുള്ള ഗിര്‍ ഇനങ്ങളിലുള്ള പശുക്കളാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. ദേശന്‍, ഭോദ, കത്തിയവാരി, സൂര്‍ത്തി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. പ്രതിദിന പാലുത്പാദനം 6 മുതല്‍ എട്ടു ലിറ്റര്‍ വരെയാണ്. വലുപ്പത്തിലും ആകാരത്തിലും ഗിര്‍ മുന്നിട്ടു നില്‍ക്കുന്നുവെങ്കില്‍ ഏറ്റവും കുള്ളന്മാരാണ് ആന്ധ്രയില്‍ നിന്നുള്ള പുങ്കന്നൂരും […] - [മാധവ് ഗാഡ്ഗിൽ അന്തരിച്ചു.](https://nanonewsonline.in/madhav-gadgil-passes-away/): മുംബൈ:മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83}അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് […] - [വെനസ്വേലയ്ക്ക് ഐക്യദാർഢ്യം അമേരിക്കൻ അധിനിവേശത്തിനെതിരെ ഉജ്വല സിപിഐ പ്രതിഷേധം](https://nanonewsonline.in/solidarity-with-venezuela-vibrant-cpi-protest-against-us-occupation/): കോഴിക്കോട്: വെനസ്വേലയ്ക്കെതിരായ അമേരിക്കൻ സൈനിക നടപടിക്കെതിരെ ഉജ്വല സിപിഐ പ്രതിഷേധം. ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളി, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും ബന്ദിയാക്കിയ അമേരിക്കയുടെ കിരാത നടപടിക്കെതിരെ പാർട്ടി നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. കൃഷ്ണപിള്ള മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ വെനസ്വേലയ്ക്കെതിരായ കടന്നുകയറ്റവും അമേരിക്കൻ നടപടിയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കിരാതവുമാണെന്ന് വസന്തം പറഞ്ഞു. യു എസ് അധിനിവേശത്തിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയരുമ്പോഴും സൈനിക നടപടിയെ അപലപിക്കാതെ മോഡി സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്. കടന്നാക്രമണത്തെ തള്ളിപ്പറയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അഡ്വ. പി വസന്തം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ അസി. സെക്രട്ടറിമാരായ ആർ […] - [മാധ്യമപ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭയാണ് നെഹ്റു: അഡ്വ. ശിവന്‍ മഠത്തില്‍](https://nanonewsonline.in/nehru-is-a-genius-that-journalists-cannot-forget-adv-sivan-mathathil/): കോഴിക്കോട്: മാധ്യമരംഗത്തുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭയാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്നും അടിച്ചമര്‍ത്തലിന്റെയോ നിയന്ത്രണത്തിന്റെയോ പത്രപ്രവര്‍ത്തനമല്ല, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളതെന്നും പ്രമുഖ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ പറഞ്ഞു. ‘ഭരണഘടനയും മാധ്യമസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബും സെന്റര്‍ ഫോര്‍ കോണ്‍സ്റ്റ്യൂഷണല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചും (സി.സി.എസ്.ആര്‍) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന്റെ ഈ നിലപാടാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശില. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അവകാശം ലഭിച്ചത് ഭരണഘടനയിലൂടെയാണ്. ഭരണാധികാരികള്‍ അവരുടെ അധികാരം എങ്ങനെ നിര്‍വഹിക്കണമെന്നുള്ള മാര്‍ഗരേഖയാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനാ മൂല്യങ്ങള്‍ ജുഡീഷ്യറിയിലെ കൂടുതല്‍ പേരും ലംഘിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ സജിത്, ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍, ഹരിദാസന്‍ പാലയില്‍, ദര്‍ശനം സാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ.കെ സഹീര്‍ സംസാരിച്ചു.   - [കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം; ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി](https://nanonewsonline.in/massive-theft-at-kerala-police-academy-two-sandalwood-trees-worth-lakhs-stolen/): തൃശൂർ: കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു. നാട്ടുകാരാണ് മരത്തിന്റെ ഒരുഭാഗം മുറിച്ചുമാറ്റിയതില്‍ സംശയം തോന്നി അക്കാദമി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് മരം മുറിച്ചത് എന്നാണ് വിവരം. രാജവൃക്ഷങ്ങള്‍ ഏറെയുള്ള അക്കാദമിയില്‍ കനത്ത കാവല്‍ വേണമെന്ന് പ്രത്യേക സര്‍ക്കുലറിറക്കി. മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. രാത്രികാലങ്ങളില്‍ പ്രത്യേക പെട്രോളിങ് ഏര്‍പ്പെടുത്തണം. അക്കാദമി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. - [മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.](https://nanonewsonline.in/former-minister-and-muslim-league-state-vice-president-vk-ibrahim-kunju-has-passed-away/): കൊച്ചി:മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.73 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുതവണ മട്ടാഞ്ചേരി എം എൽ എ ആയിരുന്നു. പിന്നീട് രണ്ടു രണ്ടുതവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. 2005ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. വിടവാങ്ങിയത് മുസ്ലിംലീഗിന്റെ സമുന്നത നേതാവ്. കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളിലൊരാളും മുൻ എം എൽ എയുമാണ് വിട വാങ്ങിയ വി കെ ഇബ്രാഹിം കുഞ്ഞ്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലു തവണ തുടർച്ചയായി എം എൽ എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ യു എം എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ […] - [പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം ജനുവരി 25 ന് തൃശ്ശൂരിൽ തുടക്കമാകും;ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് ജനുവരി 5 മുതൽ](https://nanonewsonline.in/the-16th-international-drama-festival-will-begin-in-thrissur-on-january-25-online-ticket-bookings-from-january-5/): തൃശൂർ:കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്) ജനുവരി 25 ന് തൃശ്ശൂരില്‍ ആരംഭിക്കും. അന്തര്‍ദേശീയ, ദേശീയതലത്തില്‍ നിന്നും 9 വീതം നാടകങ്ങളും മലയാളത്തില്‍ നിന്നും അഞ്ച് നാടകങ്ങളും അടക്കം ആകെ 23 നാടകങ്ങളാണ് ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന നാടകോത്സവത്തില്‍ ആകെ 46 അവതരണങ്ങള്‍ ഉണ്ടാകും. ഈ നിശബ്ദതയിലെ ശബ്ദങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഇറ്റ്‌ഫോക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. അര്‍ജെന്റീന, ബ്രസ്സീല്‍, അര്‍മേനിയ, പാലസ്തീന്‍, സ്ലോവാക്കിയ, സ്‌പെയിന്‍, ജപ്പാന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് അന്തര്‍ദേശീയതലത്തില്‍ നിന്നും നാടകോത്സവത്തിലേക്ക് എത്തുന്നത്. കൂടാതെ പൂനൈ, മുംബൈ, ചെന്നൈ, ആസാം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നാടകങ്ങളും കേരളത്തില്‍ നിന്നുള്ള നാടകങ്ങളും ഇറ്റ്‌ഫോക്കില്‍ അരങ്ങേറും. കേരളത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ അന്താരാഷ്ട്ര നാടകോത്സവം ജനുവരി 25 വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. […] - [ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്](https://nanonewsonline.in/antony-raju-disqualified-from-mla-post-assembly-secretariat-issues-notification/): തിരുവനന്തപുരം:തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തിൽ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്‍റണി രാജു. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആന്‍റണി രാജുവിന് കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്‍റണി രാജു. - [ബേപ്പൂർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു: ബേപ്പൂരിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രചാരം വർദ്ധിപ്പിക്കും : മന്ത്രി റിയാസ്](https://nanonewsonline.in/beypore-destination-management-committee-comes-into-existence-will-increase-the-popularity-of-tourism-centers-in-beypore-minister-riyaz/): കോഴിക്കോട്:ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ സംസ്ഥാന-ദേശീയ ശ്രദ്ധയാകർശിക്കും വിധം കൂടുതൽ പ്രചാരം നേടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ തലത്തിൽ രൂപീകരിച്ച ബേപ്പൂർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി (ഡിഎംസി )യുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി അതത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിദ്യാർഥികളെ പങ്കാളികളാക്കി ശുചിത്വ ബോധവത്കരണവും ബോധവൽകരണ ക്യാമ്പയിനുകളും ഡിഎംസിക്കു കീഴിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ഏകോപിപ്പിച്ച് ശാസ്ത്രീയമായ നടത്തിപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച ഡിഎംസിയുടെ പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തോടെ ഔദ്യോഗിക തുടക്കമായി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയാണ് പുതുതായി രൂപീകരിച്ച ഡിഎംസി ചെയർമാൻ . ടൂറിസം വികസനത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രാദേശിക ഭരണകൂടങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി. ബേപ്പൂരിനെ […] - [പുതുവർഷം മധുര വർഷമാക്കി ബേക്കേഴ്സ് അസോസിയേഷൻ കേരള ജില്ല കമ്മിറ്റി](https://nanonewsonline.in/bakers-association-kerala-district-committee-makes-the-new-year-a-sweet-year/): കോഴിക്കോട്:ബേക്കേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പുതുവർഷം മധുര വർഷം – 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നീളൻ കേക്ക് മുറിച്ച്  ആശുപത്രി സൂപ്രണ്ട് ഡോ.സരളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ബേക്കഴ്സ്. അസോസിയേഷൻ കേരള മുൻ സംസ്ഥാന ട്രഷറർ എം.പി രമേഷ് അധ്യക്ഷം വഹിച്ചു.വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ, ഷെവലിയർ സി.ഇ ചാക്കുണ്ണി, ബേക്കേഴ്സ് അസോസിയേൻ കേരള ജില്ലാ പ്രസിഡണ്ട് ദേവദാസ് തായാട്ട്.പൊതു പ്രവർത്തകൻ ആനന്ദ മണി, ബേക്കേഴ് അസോസിയേഷൻ കേരള ജില്ല ജനറൽ സെക്രട്ടറി സലാം സ്റ്റാൻഡേർഡ്,  സെക്രട്ടറിമാരായ എ.കെ ജുനൈസ്, കെ.ആർ രഞ്ജിത്ത് , ട്രഷറർ ശോജിൽ അശോക് എന്നിവർ സംസാരിച്ചു. - [നാനോ റസിഡൻസ് അസോസിയേഷൻ വാർഷികവും പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു.](https://nanonewsonline.in/the-nano-residence-association-organized-an-annual-and-new-year-celebration/): ബേപ്പൂർ: നാനോ റസിഡൻസ് അസോസിയേഷൻ വാർഷികവും പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.രാജീവ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡൻ്റെ് കെ.പി റജി അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വി സനോഷ് രക്ഷാധികാരി കെ.വിജയൻ, ട്രഷറർ വി. ദേവൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പരിധിയിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു ആഘോഷ പരിപാടികൾക്ക് പി. മനോജ് കെ. ഉണ്ണികൃഷ്ണൻ, ടി.ശ്രീധരൻ, കെ.പി ബൈജു എന്നിവർ നേതൃത്വം നൽകി.ശോഭ മനോജിൻ്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. - [സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി](https://nanonewsonline.in/another-death-due-to-amoebic-encephalitis-in-the-state-the-deceased-was-a-native-of-kozhikode/): കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെയാണ് സച്ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രോ​ഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടിലെ കിണർ വെള്ളത്തിന്റെ സാംമ്പിൾ അയച്ചിട്ടുണ്ട്. ഇത് പുറത്തുവന്നാൽ മാത്രമേ ഉറവിടം വ്യക്തമാവൂ. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ച് വരികയാണ് - [കാജുകാഡോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്‌സ് ടൂര്‍ണമെന്റ് സമാപിച്ചു](https://nanonewsonline.in/the-kajukado-karate-martial-arts-tournament-has-concluded/): കോഴിക്കോട്: കാജു കാഡോ കാരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ഓള്‍ കേരള ഓള്‍ സ്‌റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ടൂര്‍ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. സെന്‍സായി ജയരാജ് അധ്യക്ഷ വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ്, ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി. സലീം, വി.പി.മനോജ്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സി.മധുകുമാര്‍, ഡോ.കെ.മൊയ്തു, എം. പ്രസന്ന, കെ.സേതുമാധവന്‍, പി.കിരണ്‍ കുമാര്‍, ടി, സുജന്‍, സി.പി.സുലൈമാന്‍ രേണുകാദേവി എന്നിവര്‍ പ്രസംഗിച്ചു. - [കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിൽ ബിയർ ലോറി മറിഞ്ഞ് അപകടം ,ഒരു മരണം](https://nanonewsonline.in/one-dead-after-beer-lorry-overturns-at-iringadan-church-in-kozhikode/): കോഴിക്കോട് :ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപം ബീവറേജിലേക്ക് ലോഡുമായി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച് മറിഞ്ഞ്  ലോറി ഡ്രൈവർ മരിച്ചു.വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം. വാഹനത്തിൽ കുടുങ്ങി കിടന്ന ആളെ ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറിൻ്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. - [കാലിക്കറ്റ് പ്രസ് ക്ലബ് ആർട്സ് ഡേ സംഘടിപ്പിച്ചു](https://nanonewsonline.in/calicut-press-club-organized-arts-day/): കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായുള്ള ആർട്സ് ഡേ- സർഗവസന്തം 2026 ഈസ്റ്റ് ഹിൽ വി.കെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങൾ അരങ്ങേറി. ഡപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുടുംബമേള സംഘാടക സമിതി ജനറൽ കൺവീനർ സാനു ജോർജ് തോമസ്, ആർട്സ് കമ്മിറ്റി ചെയർമാൻ രമേശ് പുതിയമഠം, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ, വി.എ സന്തോഷ് കുമാർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ആർട്സ് കമ്മിറ്റി കൺവീനർ എം.വി ഫിറോസ് നന്ദിയും പറഞ്ഞു. മധുശങ്കർ മീനാക്ഷി സമ്മാന വിതരണം നിർവഹിച്ചു.   - [വയനാട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം](https://nanonewsonline.in/attention-to-travelers-going-to-wayanad-traffic-restrictions-at-thamarassery-pass/): കോഴിക്കോട്:ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍  ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു യാത്ര വാഹനങ്ങൾ രാവിലെ എട്ട് മണിക്ക് മുൻപും , വൈകുന്നേരം ആറ് മണിക്ക് ശേഷവുമായി ക്രമീകരിക്കണം. - [ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്നു; ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്](https://nanonewsonline.in/farm-owners-are-creating-artificial-shortages-and-raising-prices-chicken-traders-go-on-strike/): കോഴിക്കോട്: പൂഴ്ത്തിവെപ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുന്ന വന്‍കിട ഫാമുടമകളുടെ നടപടിക്കെതിരെ ചിക്കന്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക് 290 രൂപയും ലെഗോണിന് 230 രൂപയും സ്പ്രിങ്ങിന് 340 രൂപയുമാണ് നിലവിലെ വില. ക്രിസ്മസ്, ന്യൂ ഇയര്‍, സ്‌കൂള്‍ അവധി എന്നിവയുടെ മറവില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഫാമുടമകള്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു. ഈ നടപടി ചിക്കന്‍ വ്യാപാരികളേയും പൊതുജനത്തേയും ഒരുപോലെ ബാധിക്കുന്നതാണെന്ന് സമിതി ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി. പൂഴിത്തിവെപ്പ് നടത്തുന്ന ഫാമുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ റെയ്ഡ് നടത്തി നിമയ നടപടി സ്വീകരിക്കണമെന്ന് യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നടപടികള്‍ ഇല്ലാത്ത പക്ഷം കോഴിക്കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചു. യോഗത്തില്‍ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് അധ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് , […] - [വിപിന്റെ ഹൃദയം ഇനിയും മിടിക്കും; പുതുവർഷത്തിൽ ആറുപേർക്ക് പുതുജീവൻ നൽകി മടക്കം](https://nanonewsonline.in/vips-heart-will-still-beat-he-gave-new-life-to-six-people-in-the-new-year/): കോഴിക്കോട്:തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എൻ. ജെ വിപിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന 32കാരനിലാണ് ഹൃദയം മിടിക്കുക. വയനാട് ചുങ്കത്തറ കോട്ടനാട് നെല്ലിക്കുന്നേൽ വീട്ടിൽ എൻ. ജെ വിപിൻ (41)ഹൃദയം ഉള്‍പ്പടെയുള്ള ആറ് അ വയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്ര പടലങ്ങൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗികൾക്കുമാണ് നല്‍കിയത്. പുതുവർഷത്തിൽ സംസ്ഥാനത്ത് നടന്ന ആദ്യ മരണാനന്തര അവയവദാനമാണിത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. വിപിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള […] - [തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു](https://nanonewsonline.in/fire-breaks-out-at-thrissur-railway-station-several-bikes-destroyed/): തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഏകദേശം 500 ൽ അധികം ബൈക്കുകളാണ് എല്ലാദിവസവും ഇവിടെ പാർക്ക് ചെയ്യുന്നത്. പാർക്കിങ് ഷെഡ്ഡിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിക്കുമെന്നാണ് കരുതുന്നത്. രാവിലെ 6.45 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാൽ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകൾക്ക് അപകടമുണ്ടായിട്ടില്ല. പാർക്കിങ് ഷെഡ്ഡിനുള്ളിൽ തീ ആളിപ്പടർന്ന അവസ്ഥയിലാണ്. സമീപത്തെ മരത്തിലേക്ക് വരെ തീ പടർന്നു. തീപ്പിടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കും. തീ ഇത്രയും വലിയതോതിൽ പടർന്നതിന് കാരണം റെയിൽവേ പാർക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് […] - [കാജു കാഡോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് ടൂര്‍ണമെന്റ് തുടങ്ങി](https://nanonewsonline.in/kaju-kado-karate-martial-arts-tournament-begins/): കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഓള്‍ കേരള ഓള്‍ സ്റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്സ് ടൂര്‍ണമെന്റ് വെസ്റ്റ്ഹില്‍ പോളി ടെക്നിക്ക് ഓഡിറ്റോറിയത്തില്‍ തുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. ജയശ്രീ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ട് യുവത്വം വഴിതെറ്റുന്ന കാലത്ത് ആയോധന കലാ പരിശീലനത്തിന്റെ ആവശ്യകത ഏറെയാണെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ലഹരിയോടുള്ള വിരക്തിക്കൊപ്പം ആരോഗ്യം കാത്തു സൂക്ഷിക്കാനും ആയോധന കലാ പരിശീലനവും മത്സരങ്ങളും വഴിയൊരുക്കുന്നുണ്ടെന്ന് ജയശ്രീ പറഞ്ഞു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഷിത, ലൈല ബൈജുരാജ്, സി.കെ. രേണുകാദേവി (മുന്‍ കൗണ്‍സിലര്‍), അഡ്വ. സൂര്യനാരായണന്‍ (എന്‍സിപി സ്റ്റേറ്റ് സെക്രട്ടറി), കബീര്‍ സലാല (ലോക കേരള സഭ അംഗം), പത്മനാഭന്‍ എന്‍.പി. (മുന്‍ കൗണ്‍സിലര്‍) എന്നിവര്‍ സംസാരിച്ചു. കാരട്ടെ , കിക്ക് ബോക്സിംഗ്, പ്രോ ഫൈറ്റിംഗ് തുടങ്ങിയ […] - [മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ നാളെ;പോരാട്ടം ശാസ്തയും എസ് എഫ് എസ് പാളയവും തമ്മിൽ](https://nanonewsonline.in/masters-super-league-football-tournament-final-tomorrow-battle-between-shasta-and-sfs-palayam/): കോഴിക്കോട് : കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ സെമി ഫൈനൽ റൗണ്ടിൽ കെൻസയെ പരാജയപ്പെടുത്തി ശാസ്ത വിജയിച്ചു. (1-0 ).രണ്ടാം സെമിയിൽ ഡ്രീംസിനെ പരാജയപെടുത്തി എസ് എഫ് എസ് പാളയം വിജയിച്ചു. ജനുവരി 4 ന് ( ഞായാഴ്ച ) വൈകീട്ട് 5.30 ന് നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ശാസ്തയും എസ് എഫ് എസ് പാളയവും ഏറ്റുമുട്ടും. കഴിഞ്ഞ 14 ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 10 ടീം മുകളായാണ് മത്സരിച്ചത്. സെമി ഫൈനൽ മത്സരാത്ഥികളെ കറൻ്റ് മുബൈ എഫ് സി പ്ലെയർ ടി പി രഹനേഷ്, അമേരിക്കാസ് വാട്ടർ സൊലുഷൻ മാനേജിംഗ് ഡയറക്ടർ മുബാറക് കാക്കു , എസ് എഫ് എസ് ഉടമ കെ അക്ബർ എന്നിവർ പരിചയപ്പെടാൻ എത്തി.   . - [തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ](https://nanonewsonline.in/thondimulta-embezzlement-case-antony-raju-guilty/): തിരുവനന്തപുരം:തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്. പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു. കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ […] - [ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം](https://nanonewsonline.in/dr-anil-balachandrans-care-good-luck-to-five-girls/): കോഴിക്കോട് :ചുവന്ന നിറത്തിലുള്ള പട്ടു വസ്ത്രങ്ങളണിഞ്ഞ് അഞ്ചു പെൺകുട്ടികൾ വേദിയിൽ അണിനിരന്നു , വെള്ള വസ്ത്ര മണിഞ്ഞ് വരന്മാർ ഊഴം കാത്തു നിന്നു. പക്കമേളക്കാർ വാദ്യഘോഷം വായിച്ചതോടെ മുഖ്യ കർമ്മി ഓരോരുത്തരെയും വിളിച്ചു , അവർക്ക് അകമ്പടിയായി രക്ഷിതാക്കളും ബന്ധുക്കളും. ചെറുവണ്ണൂർ മറീന കൺവെൻഷൻ സെൻ്ററിൽ പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി അഞ്ചുപേരും വരണമാല്യം ചാർത്തി. തുടർന്ന് ഒരുമിച്ച് ഒരു ഫോട്ടോഷോട്ട് . ആത്മനിർവൃതിയിൽ സദസിന് മുൻ നിര സീറ്റിൽ ഇരുന്ന് ഡോ. അനിൽ ബാലചന്ദ്രനും ഭാര്യ എസ് മായ , മക്കളായ അഭിനവ് അനിൽ , അതിരധ് അനിലും. കിംഗ് മേക്കർ എന്ന പേരിൽ ഇന്ത്യയിലും വിദേശത്തും സംരംഭകർക്കായി ബിസിനസ്സ് ട്രെയിനിങ് ക്‌ളാസ് നടത്തിവരുന്ന പ്രശസ്‌ത പരിശീലകൻ ഡോ അനിൽ ബാലചന്ദ്രനും കുടുംബവുമാണ് അഞ്ച് കുടുംബങ്ങൾക്ക് സമൂഹ വിവാഹം നടത്തി പുതുവർഷത്തിൽ കൈത്താങ്ങായത് . ഇത് മൂന്നാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. സമൂഹ മാധ്യമം വഴിയുള്ള പ്രചരണത്തിൽ ഫിറോസ് കുന്നംപറമ്പിലും […] - [ഗുരുശ്രേഷ്ഠാ അവാർഡ് നേടി കോഴിക്കോട് പ്രശാന്ത്](https://nanonewsonline.in/prashanth-of-kozhikode-wins-guru-shrestha-award/): കോഴിക്കോട് : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുശ്രേഷ്ഠാ അവാർഡ് സമിതി ഏർപ്പെടുത്തിയ 2025-26 വർഷത്തെ ഗുരു ശ്രേഷ്ഠാപുരസ്കാരം കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സംഗീതാദ്ധ്യാപകൻ കോഴിക്കോട് പ്രശാന്ത് മാസ്റ്റർക്ക് ലഭിച്ചു. സ്കൂളിലും ജില്ലയിലും സംസ്ഥാന നിലവാരത്തിൽ തന്നെ ധാരാളം മികച്ച പ്രവർത്തനങ്ങൾക്കാണ് ഇക്കാലയളവിൽ പ്രശാന്ത് മാഷ് നേതൃത്വം നൽകിയത്. വിദ്യാലയത്തിലെ അമ്പതോളം കുട്ടികളെ അണിനിരത്തി തയ്യാറാക്കിയ മേളപ്രഭ എന്ന ശിങ്കാരിമേള സംഘം സംസ്ഥാനത്തു തന്നെ ഒരു വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന ഏറ്റവും മികച്ച പരിപാടിയായിരുന്നു. ദൂരദർശൻ അടക്കം കേരളത്തിലെ ടെലിവിഷനുകളിൽ വിദ്യാർത്ഥികൾ ഈ പരിപാടി നടത്തുകയുണ്ടായി. കലാ സാഹിത്യത്തിനു വേണ്ടി മാത്രമായി ഒരു ക്ലാസ് റൂം കുറ്റിക്കാട്ടൂർ സ്കൂളിൽ സജമാക്കിയിരുന്നു. അവിടെ സംഗീതം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. കലയുടെ കേദാരം എന്ന് പേരിട്ടു വിളിച്ച ഈ പദ്ധതി കേരളത്തിൽ തന്നെ പ്രഥമമായിരുന്നു. സ്കൂൾ ശുചിത്വം പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂളിൻ്റെ അച്ചടക്കം […] - [5-ാം മത് ഐ വി ദാസ് പുരസ്‌കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ദീപക് ധർമ്മടത്തിനും](https://nanonewsonline.in/5th-i-v-das-award-to-padma-shri-kaithapram-damodaran-namboothirik-and-deepak-dharmadam/): കോഴിക്കോട്:പത്രപ്രവർത്തകൻ, പൊതുപ്രവർത്തകൻ, ഗ്രന്ഥശാല സംഘം സെക്രട്ടറി, സാഹിത്യ അക്കാദമി സെക്രട്ടറി, വാഗ്മി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ വി ദാസിൻ്റെ സ്‌മരണാർത്ഥം ഐ വി ദാസ് സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ 5-ാം മത് ഐ വി ദാസ് പുരസ്‌കാരത്തിന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയേയും ദീപക് ധർമ്മടത്തെയും തിരഞ്ഞെ ടുത്തതായി ഭാരവാഹികൾ അറിയിചു.. 10,000 രൂപയും ശില്‌പവുമാണ് പുരസ്‌കാരം. മലയാളത്തിലെ എക്കാല ത്തേയും മികച്ച സിനിമാഗാനരചയിതാക്കളിൽ ഒരാളും സാംസ്‌കാരിക പ്രവർത്തകനുമാണ് കൈതപ്രം. ഭാര്യ ദേവി, മകൻ സംഗീത സംവിധായകൻ ദീപാങ്കുരൻ ബാബു തലശ്ശേരി ധർമ്മടം സ്വദേശിയായ ദീപക് ധർമ്മടം കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര നടനുമാണ്. ഐ വി ദാസ് സാംസ്‌കാരിക കേന്ദ്രവും കോഴിക്കോട് സദ്‌ഗമയയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ജനുവരി 11ന് കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ എസി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും.     - [“റിഫ്ലക്ഷൻസ്” – ഭിന്നശേഷി കലാകാരന്മാരുടെ ചിത്രപ്രദർശനം സമാപിച്ചു](https://nanonewsonline.in/reflections-exhibition-of-paintings-by-artists-with-disabilities-concludes/): കോഴിക്കോട്: ഭിന്നശേഷി കലാകാരന്മാരുടെ സർഗലോകം ദൃശ്യാനുഭവമാക്കിയ “റിഫ്ലക്ഷൻസ്” ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സമാപിച്ചു. സമാപനച്ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ എന്നിവർ 8 ഭിന്നശേഷി ചിത്രകാരന്മാരെ ആദരിച്ച് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, പാളയം ജുമാ മസ്ജിദ് ഇമാം ഹുസൈൻ മടവൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ.പി.യു. അലി, ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി, ട്രഷറർ സി.ടി. സക്കീർ ഹുസൈൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. നാസർ യൂ.കെ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, ടി.സി വൺ ബിൽഡേഴ്സ് ചെയർമാൻ ടി.സി. അഹമ്മദ്, ബീച്ച് കൂട്ടായ്മ പ്രതിനിധി എൻ.സി. അബ്ദുല്ലക്കോയ, കെൻസ ബാബു, മുജീബ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, വൈസ് […] - ["തകൃതി തികൃതി 2K26" പുതുവത്സര ആശംസാ ഗാനം റിലീസ് ആയി.](https://nanonewsonline.in/thakriti-takriti-2k26-the-new-years-greeting-song-has-been-released/): കോഴിക്കോട് : 2026 ലെ പുതുവത്സരത്തെ വരവേറ്റ് വർണങ്ങൾ വാരിതൂകി താളം തുള്ളി ആശംസകൾ അറിയിച്ച് കോഴിക്കോട്ട് നിന്ന് ഒരു പാട്ട്. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിർവഹിച്ച് ആലപിച്ച പുതുവത്സര ആശംസാ ഗാനം “തകൃതി തികൃതി 2K26” റിലീസ് ആയി. ചിറക്കൽ രജീഷ് പണിക്കർ വരികൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിങ്ങും കീബോർഡ് പ്രോഗ്രാമിങ്ങും സുബോധ് തന്നെയാണ് നിർവഹിച്ചത്. പികെ സുജിത് കുമാറും ഗാനത്തിന് പിന്നണിയിലുണ്ട്. Subodh’s Music Productions ആണ് ഗാനം പുറത്തിറക്കുന്നത്. - [മലബാര്‍ മില്‍മ കേരള ബാങ്ക് ചെയര്‍മാന് സ്വീകരണം നല്‍കി](https://nanonewsonline.in/malabar-milma-welcomes-kerala-bank-chairman/): കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ പി.മോഹനന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി സുതാര്യമായ വ്യവസ്ഥകളോടെയുള്ള ക്ഷീരമിത്ര വായ്പാ പദ്ധതി ഫലപ്രദമായെന്നും അതുവഴി കേരളത്തിലെ ക്ഷീരോത്പാദനത്തില്‍ വര്‍ദ്ധനവുണ്ടായെന്നും കെ.എസ് മണി പറഞ്ഞു. ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയിലും മില്‍മ ഉത്പ്പന്നങ്ങള്‍ മികച്ച പ്രതികരണമുണ്ടാക്കുന്നുണ്ട്. ഒന്നര ടണ്‍ മില്‍മ പനീറാണ് കഴിഞ്ഞ മാസം ഗള്‍ഫിലേക്ക് കയറ്റി അയച്ചത്. മലപ്പുറത്ത് ആരംഭിച്ച മില്‍മ പാല്‍പ്പൊടി ഫാക്ടറിയില്‍ നിര്‍മ്മിച്ച ഒന്നര ടണ്‍ മില്‍മ ഡെയറി വൈറ്റ്‌നര്‍ ലുലു ഗ്രൂപ്പിനായും ഗള്‍ഫിലേക്ക് അയച്ചു. പാലുത്പാദനം വര്‍ദ്ധിപ്പിച്ച് മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ മില്‍മ ശക്തമായി മുന്നോട്ടു പോകുന്നുണ്ടെന്ന് കെ.എസ് മണി പറഞ്ഞു. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മോഹനന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചു. മില്‍മയുടെ സ്‌നേഹോപഹാരം മില്‍മ ഡയറക്ടര്‍മാരായ പി.ശ്രീനിവാസന്‍, നാരായണന്‍ പി.പി. […] - [വീഡിയോ ജേണലിസ്റ്റ് അനൂപ് സി.പി അന്തരിച്ചു.](https://nanonewsonline.in/video-journalist-anoop-cp-passes-away/): കോഴിക്കോട്:മീഡിയവൺ സീനിയർ ക്യാമറാ പേഴ്സൺ സി പി അനൂപ് (45) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. സി പി അനൂപിൻ്റെ മൃതദേഹം മീഡിയവൺ ഹെഡ് ക്വാർട്ടേഴ്സിൽ പൊതുദർശനത്തിന് വച്ചു. കോഴിക്കോട് വീഡിയോ ജേണലിസ്റ്റ് ഫോറത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. - [പാടം പൊൻ കതിരണിയിക്കാൻ എൻ എസ് എസ്;സംസ്ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായി](https://nanonewsonline.in/nss-to-make-the-field-green-state-level-haritham-project-begins/): മുക്കം:ചെറുവാടി പുഞ്ചപ്പാടം കതിരണിയിക്കാൻ വിദ്യാർത്ഥികൾ ഞാറു നട്ടു .ചെറുവാടി ഗവ:ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് ഞാറു നട്ടത് . ഇതോടെ സംസ്ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. മറഞ്ഞുപോയ കാർഷിക സംസ്കൃതി തിരിച്ചു പിടിക്കുകയാണ് എൻ എസ് എസ് എന്ന് മില്ലി മോഹൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുവാനായി സംസ്ഥാന എൻഎസ്എസ് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഹരിതം . ഹരിതം പദ്ധതിയുടെ കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ചെറുവാടി ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് നടത്തുന്നുണ്ട്.ഹരിതം പദ്ധതിയുടെ ക്ലസ്റ്റർ തലം, ജില്ലാതലം പരിപാടികൾ കൂടി യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്. അത്യുൽപ്പാദന ശേഷിയുള്ള ഉമ, മഹാരാഷ്ട്രയിലെ പരമ്പരാഗത ഇനമായ നസർബാത്ത് എന്നീ ഇനങ്ങളാണ് യൂനിറ്റ് കൃഷിക്കായി തിരഞ്ഞെടുത്തത്. നെല്ലിനങ്ങളുടെ ജീൻബാങ്കർ ചെറുവയൽ രാമൻ നിർദ്ദേശിച്ച പ്രകാരം വയനാടൻ യുവ കർഷകൻ പ്രസീത് ബത്തേരിയിൽ നിന്നാണ് നസർബാത്ത് വിത്ത് മുള്ളപ്പിക്കാനായി കൈപ്പറ്റിയത്. […] - [ക്ഷീരകര്‍ഷകര്‍ക്ക് ഗോതമ്പ് തവിടിനും ചോളപ്പൊടിക്കും സബ്‌സിഡി](https://nanonewsonline.in/subsidy-for-wheat-bran-and-sorghum-flour-for-dairy-farmers/): കോഴിക്കോട്: മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) ക്ഷീര കര്‍ഷകര്‍ക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ മുഖേന ക്ഷീര കര്‍ഷകര്‍ വാങ്ങുന്ന ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് ജനുവരി ഒന്നു മുതല്‍ രണ്ടു മാസക്കാലത്തേക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കിലാണ് സബ്‌സിഡി ലഭിക്കുക. എം.എസ്.ആര്‍എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. സബ്‌സിഡിക്കു പുറമെ ഡയാലിസിസിനു വിധേയരാവുന്ന 53 ക്ഷീര കര്‍ഷകര്‍ക്ക് നിലവില്‍ പ്രതിമാസം നല്‍കിവരുന്ന 1000 രൂപ ചികിത്സാ സഹായം തുടരാനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാതെ മരണപ്പെട്ട 11 പശുക്കളുടെ ഉടമസ്ഥര്‍ക്ക് എംആര്‍ഡിഎഫ് ചാരിറ്റി ഫണ്ടില്‍ നിന്ന് പ്രത്യേക സഹായധനം അനുവദിക്കാനും തീരുമാനിച്ചു. വിവിധ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനു വേണ്ടി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ - [സാമൂതിരി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൗലാനയും കെ.എഫ്.ടി.സിയും ജേതാക്കള്‍](https://nanonewsonline.in/zamorin-cup-football-tournament-maulana-and-kftc-are-the-winners/): കോഴിക്കോട്: മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്റെ (എംഎസ്ആര്‍എഫ്) ആഭിമുഖ്യത്തില്‍ നടത്തിയ സാമൂതിരി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗലാന ഫുട്‌ബോള്‍ അക്കാഡമി കൂട്ടായിയും കേരള ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്റര്‍ കോഴിക്കോടും ജോതാക്കള്‍. പെതുന്തുരിത്തി ഭവന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ സോക്കര്‍ കേഡറ്റ്് ഫുട്‌ബോള്‍ ക്ലബ്ബ് കോഴിക്കോടിനെയാണ് കേരള ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്റര്‍ കോഴിക്കോട് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (4-1) .അണ്ടര്‍ 16 വിഭാഗത്തില്‍ ഓറഞ്ച് ഫുട്‌ബോള്‍ സ്‌കൂള്‍ ബേപ്പൂരിനെ പരാജയപ്പെടുത്തിയാണ് മൗലാന ഫുട്‌ബോള്‍ അക്കാഡമി കൂട്ടായി ജേതാക്കളായത്. സ്‌കോര്‍ ( 5-1). ടൂര്‍ണമെന്റില്‍ അണ്ടര്‍ 13,16 വിഭാഗങ്ങളിലായി എട്ട് ടീമുകള്‍ വീതം മത്സരിച്ചു. സമാപന ചടങ്ങില്‍ ഭവന്‍സ് ചെയര്‍മാന്‍ എ.കെ.ബി നായര്‍, കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി കൃഷ്ണവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. എം.എസ്.ആര്‍.എഫ് ചെയര്‍മാനും മുന്‍ ഗോവ ചീഫ് സെക്രട്ടറിയുമായ ബി. വിജയന്‍,എംഎസ്ആര്‍എഫ് ഡയറക്ടര്‍റും മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ സജീവ് ബാബു കുറുപ്പ്, എംഎസ്ആര്‍എഫ് […] - [ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു പ്രത്യേക അന്വേഷണ സംഘം](https://nanonewsonline.in/sabarimala-gold-theft-case-special-investigation-team-questions-former-devaswom-minister-kadakampally-surendran/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്.   - [എ ബി വി പി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു](https://nanonewsonline.in/abvp-activist-vishal-murder-case-all-accused-acquitted/): ആലപ്പുഴ :ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 20 പ്രതികളുള്ള കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ തെളിവുകൾ പ്രതികൾ പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു - [കല്ലായി വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം](https://nanonewsonline.in/massive-fire-breaks-out-at-kallai-vattam-poil/): കോഴിക്കോട് : കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം.പാലത്തിനു സമീപത്തെ ഇൻഡ്രസ്ട്രീരീയൽ അടക്കമുള്ള ബിൽഡിംഗിലാണ് തീപ്പിടുത്തം ഏകദേശം അര മണിക്കൂർ മുൻപ് തുടങ്ങിയ തീ കെടുത്താൻ വിവിധ മീഞ്ചന്ത, ബീച്ച് അടക്കം വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്.. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ വൈദ്യുതി ബന്ധം വിച് ഛേദിച്ചിട്ടുണ്ട്. - [ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്](https://nanonewsonline.in/international-kite-festival-brings-color-to-beypore/): ബേപ്പൂര്‍ :മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ മനം കവര്‍ന്നു. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ എത്തിയത്.   കുതിര, പുലി തുടങ്ങി മൃഗങ്ങളുടെ ഭീമന്‍ രൂപങ്ങളിലുള്ള പട്ടങ്ങള്‍, വിവിധ രാജ്യങ്ങളുടെ പതാക, വാട്ടര്‍ ഫെസ്റ്റ് ലോഗോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണ് പറത്തിയത്. കൈറ്റ് സ്റ്റണ്ട്, സ്‌പോര്‍ട്‌സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു. ഫെസ്റ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് […] - [ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി](https://nanonewsonline.in/higher-secondary-nss-seven-day-co-existence-camp-begins-in-the-district/): ബേപ്പൂർ: ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 177 യൂണിറ്റുകളിൽ നിന്നായി 8850 എൻ എസ് എസ് വളണ്ടിയർമാരും 177 പ്രോഗ്രാം ഓഫീസർമാരും സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നു യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന പ്രമേയത്തെ ആസ്പദമാക്കി “ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ് ” എന്ന നാമകരണത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. . അഗൻവാടികളെ ദത്തെടുത്ത് കൊണ്ട് നവീകരണം നടത്തുന്ന സ്നേഹാങ്കണം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികളുമായി ചേർന്ന് നടപ്പിലാക്കുന്ന മണ്ണും മനുഷ്യനും പദ്ധതി, ഗ്രാമപഥം, പ്രദേശിക ചരിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വേരുകൾ തേടി, ഹരിത സാക്ഷ്യം,,ഡിജിറ്റൽകൂട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ, എയ്ഡ്സ് ബോധവൽക്കരണം,കൈ മുതൽ, ഗ്രാമസ്വരാജ്, സന്നദ്ധം തുടങ്ങിയ പ്രൊജക്ടുകളാണ് ക്ലാമ്പിൽ നടപ്പിലാക്കുന്നത് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ബേപ്പൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ സൗത്ത് ജില്ലാ തല ഉദ്ഘാടനം പൊതു മരാമത്ത് […] - [ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ;കൗതുകമായി സെയിലിങ് റഗാട്ടെ](https://nanonewsonline.in/beypore-water-fest-interesting-sailing-regatta/): കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ ആദ്യ ദിനത്തില്‍ കൗതുകമുണര്‍ത്തി സെയിലിങ് റഗാട്ടെ. ഇന്ന് (27) നടക്കുന്ന മത്സരത്തിലേക്കുള്ള പരിശീലനവും പ്രദര്‍ശനവുമാണ് ആദ്യ ദിനത്തില്‍ ബേപ്പൂര്‍ ബീച്ചില്‍ നടന്നത്. പായ്‌വഞ്ചികള്‍ അണിനിരക്കുന്ന ജലസാഹസിക കായിക ഇനം മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ്. ഒപ്ടിമിസ്റ്റ്, ഫണ്‍ ബോട്ട്, വിന്‍ഡ് സര്‍ഫിങ് എന്നീ ഇനങ്ങളിലാണ് മത്സരം. ലേസര്‍ പീകോക്ക് പബ്ലിക് ഷോയും ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായി മത്സരാര്‍ഥികള്‍ മാറ്റുരക്കുകയും ഓരോ ഘട്ടത്തിലെയും മാര്‍ക്കുകള്‍ പരിഗണിച്ച് വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. ജില്ലയില്‍ നിന്നുള്ള ഊര്‍ക്കടവ് ലെയ്ക്ക് സൈഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് സെയിലിങ് അക്കാദമിയിലെ കുട്ടികളും മത്സരത്തിനിറങ്ങും. അക്കാദമിയിലെ ഐഹാന്‍ ആണ് നേതൃത്വം നല്‍കുന്നത്. ബംഗളൂരു, ഗോവ, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കാളികളാകും. അറിയാം, ആസ്വദിക്കാം സാഹസിക ജലവിനോദങ്ങള്‍ സാഹസിക ജലവിനോദങ്ങള്‍ കാണാനും അനുഭവിച്ചറിയാനും പൊതുജനങ്ങള്‍ക്കും അവസരം. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ ഭാഗമായി ബനാന ബോട്ട്, സിറ്റിങ് ബമ്പര്‍, സ്ലീപ്പിങ് ബമ്പര്‍, […] - [ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന](https://nanonewsonline.in/malayalis-drank-liquor-worth-rs-333-crores-on-christmas-bevcoil-records-record-sales/): ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. ക്രിസ്മസ് കാലത്തെ റെക്കോർഡ് വിൽപ്പനയാണിതെന്ന് വെബ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 10 ദിവസം കുടിച്ചുതീർത്തത് 921 കോടി രൂപയുടെ റെക്കോർഡ് മദ്യമാണ്. 70 കോടി മദ്യക്കുപ്പികളാണ് പ്രതിവർഷം ശരാശരി വിറ്റഴിക്കുന്നത്. - [കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലേക്കുള്ള സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിച്ചു.](https://nanonewsonline.in/speed-boat-service-from-kozhikode-beach-to-beypore-has-started/): കോഴിക്കോട്:  നഗരത്തേയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു. മലബാറിന്റെ കടല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നത്. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്-ബേപ്പൂര്‍ റൂട്ടില്‍ ആദ്യമായാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാം. മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകള്‍ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍, […] - [ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്](https://nanonewsonline.in/accident-while-returning-from-sabarimala-pilgrimage-18-injured-after-bus-hits-lorry/): കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോ‍ഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം. - [ആക്ടിറ്റ്യൂഡിന് തുടക്കം](https://nanonewsonline.in/the-beginning-of-attitude/): കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബ്, നൻമ, പതഞ്ജലി കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള പഞ്ചദിന അഭിനയ ക്യാമ്പ് ‘ആക്ടിറ്റൂഡ് 2025’ ബദിരൂർ തപോവനത്തിൽ തുടങ്ങി. എം.വി.ശ്രേയാംസുകുമാർ ഉദ്ഘാടനം ചെയ്തു. കമാൽ വരദൂർ മുഖ്യാതിഥിയായി. പി. കിഷൻ ചന്ദ്, പി.എസ്.രാകേഷ്, ഷിബുമുത്താട്ട്, യോഗാചാര്യ പി.ഉണ്ണിരാമൻ എന്നിവർ സംസാരിച്ചു. കൊല്ലേരി ശിവരാമൻ സ്വാഗതവും പി.എസ്.രാകേഷ് നന്ദിയും പറഞ്ഞു. മേലാൽ മോഹനൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് 30 ന് സമാപിക്കും. - [ഒ സദാശിവന്‍ കോഴിക്കോട് മേയർ, ഡോ.ജയശ്രീ ഡെപ്യൂട്ടി മേയർ](https://nanonewsonline.in/o-sadashivan-is-the-mayor-of-kozhikode-and-dr-jayashree-is-the-deputy-mayor/): കോഴിക്കോട്: ഒ സദാശിവനെ കോഴിക്കോട് കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് ഒ സദാശിവൻ മത്സരിച്ച് ജയിച്ചത്. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടായിരുന്നു മേയർ തെരഞ്ഞെടുപ്പ്. യു.ഡി എഫിലെ എസ് കെ അബൂബക്കർ എൻ ഡി എയിലെ നമ്പിടി നാരായണൻ എന്നിവരും മേയർ സ്ഥാനത്തേക്ക് മത്സരിച്ചു. രണ്ടാം റൗണ്ടിൽ ഒ. സദാശിവന് 33 വോട്ടുകൾ ലഭിച്ചു. എൽ. ഡി. എഫിൻ്റെ രണ്ട് വോട്ടുകൾ അസാധുവായി. യു ഡിഎഫ് മേയർ സ്ഥാനാർത്ഥി എസ്  .കെ.അബൂബക്കറിന് 28 വോട്ടുകൾ ലഭിച്ചു കഴിഞ്ഞ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായ ഡോ.ജയശ്രീയെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. ജില്ലാ വരണാധികാരികൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് മേയർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. - [ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ](https://nanonewsonline.in/beypore-waterfest-beach-volleyball-a-smashing-burst-of-excitement/): ബേപ്പൂർ :മറീന ബീച്ചിൽ ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മത്സരമാണ് കാണികളെ പിടിച്ചിരുത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാല് വീതം ടീമുകളാണ് കളത്തിലിറങ്ങിയത്. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും പരിശീലകനുമായ കിഷോർ കുമാർ എം ബി എ വേളം ടീമിനു വേണ്ടി കളത്തിലിറങ്ങി. മത്സരം യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, എക്സിക്യൂട്ടീവ് മെമ്പർ കെ ഷജേഷ് കുമാർ, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. - [ബേപ്പൂർ വാട്ടർ ഫെസ്റ്റിലെത്തുന്നവർക്ക് സ്മാർട്ട്‌ പാർക്കിംഗ് സൗകര്യം; മൊബൈൽ ആപ്പ് വികസിപ്പിച്ച് കാലിക്കറ്റ് എൻഐടി](https://nanonewsonline.in/smart-parking-facility-for-those-coming-to-beypore-water-fest-calicut-nit-develops-mobile-app/): ബേപ്പൂർ :ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് വാഹനവുമായി എത്തുന്നവർക്ക് സുഗമായി പാർക്ക് ചെയ്യാൻ ഇത്തവണ സ്മാർട്ട് പാർക്കിംഗ് സംവിധാനം. ഡി.ടി.പി.സിയുമായി സഹകരിച്ച് കാലിക്കറ്റ് എൻഐടിയാണ് സ്മാർട്ട് പാർക്കിംഗിനായി മൊബൈൽ ആപ്പ് ഒരുക്കിയത്. ട്രാഫിക് തിരക്ക് കുറയ്ക്കുകയും ഫെസ്റ്റിന് എത്തുന്നവരുടെ പാർക്കിംഗ് ബുദ്ധിമുട്ട് കുറയ്ക്കുകയും ലക്ഷ്യംവച്ചാണ് പുതിയ പാർക്കിംഗ് രീതി അവതരിപ്പിക്കുന്നത്. ബേപ്പൂരിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് തന്നെ സന്ദർശകർക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സ്മാർട്ട് പാർക്കിംഗ് സംവിധാനം https://beypark.live/എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട QR കോഡും വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. എൻഐടി സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഡോ. സി മുനവർ ഫൈറൂസ്, ഡോ. എം ഹരികൃഷ്ണ, ഡോ. നിഷാന്ത് മുകുന്ദ് പവാർ എന്നിവർ ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, സെന്റർ ഫോർ അർബൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ എന്നിവയുടെ സഹകരണത്തോടെ പൊതു പരിപാടികളിൽ സ്മാർട്ട് മൊബിലിറ്റി പരിഹാരങ്ങൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ ആപ്ലിക്കേഷൻ […] - [ക്രിസ്മസ് നല്‍കുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശം: ഡോ. വര്‍ഗീസ് ചക്കാലക്കല്‍](https://nanonewsonline.in/christmas-gives-a-message-of-human-brotherhood-dr-varghese-chakkalakkal/): കോഴിക്കോട്: ലോകത്ത് സമാധാനം വേണമെങ്കില്‍ ചെറുതാവാനും വിട്ടുകൊടുക്കാനും പഠിക്കണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ക്രിസ്മസ് നല്‍കുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണ്. ദൈവം മനുഷ്യനായി ചെറുതായി എന്നതാണ് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നത്. വിട്ടുകൊടുക്കാനും ചെറുതാവാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അതിരൂപതയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിട്ടുകൊടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. ആരെങ്കിലും വിട്ടുകൊടുത്താല്‍ യുദ്ധം ഉണ്ടാവില്ല. ദൈവം സ്നേഹഭാഷയിലാണ് സംസാരിച്ചത്. മനുഷ്യരും അത്തരം സ്നേഹഭാഷ സംസാരിച്ചാല്‍ സമാധാനം കൈവരും. ക്രിസ്മസ് ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. അതിരൂപ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. സൈമണ്‍ പീറ്റര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം പി.വി അരവിന്ദ്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ, […] - [ഗുരു: അരുളും പൊരുളും കവർ പ്രകാശനം ചെയ്തു](https://nanonewsonline.in/guru-arul-and-porul-released-the-cover/): കോഴിക്കോട്: പ്രമുഖ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ബിഎൽഎം ഡയറക്ടർ ബോർഡ് അംഗവും ശിവഗിരി ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗവുമായ വി കെ സിബി എഴുതിയ ഗുരു: അരുളും പൊരുളും കവർ പ്രകാശനം ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാർ നിർവ്വഹിച്ചു. ബിഎൽഎം പ്രസിഡന്റ് ശ്രീ. കരുണാമൂർത്തി, മാനേജിംഗ് ഡയറക്ടർ മനോഹരൻ, കുപ്പുസ്വാമി, ബിസിനസ് ഹെഡ് പങ്കജവല്ലി, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീനാരായണഗുരുദേവന്റെ വചനങ്ങൾ ആധുനികാലത്ത് പ്രസക്തമാകുന്നതെങ്ങനെയെന്ന നിരീക്ഷണമാണ് വി കെ സിബി ഈ പുസ്തകത്തിലൂടെ നിർവ്വഹിക്കുന്നത്. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പ്രകാശനം പുസ്തകം ചെയ്യും.   - [വാർത്തകൾ ചുരുക്കത്തിൽ](https://nanonewsonline.in/news-in-brief/): ◼️വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി* വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. എസ്‍സി – എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. എന്നാൽ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. ◼️അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്* അസമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു. കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിലെ മൊബൈൽ […] - [മാറാട് സ്നേഹത്തിൻറെ ക്രിസ്മസ് കേക്കുകൾ ഒരുക്കി അമ്മമാർ](https://nanonewsonline.in/mothers-prepare-christmas-cakes-of-love-in-marad/): കോഴിക്കോട്:ജിനരാജ ദാസ് എ എൽ പി സ്കൂൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് പി.ടി.എ യുടെ നേതൃത്വത്തിൽ മോംസ് കേക്ക് 2025 സംഘടിപ്പിച്ചത് ഇരുപതോളം അമ്മമാർ കുട്ടികളോടൊപ്പം ചേർന്ന് വീടുകളിൽ നിന്നും തയ്യാറാക്കിയ കേക്കുകൾ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിക്കുകയും മത്സരവും നടന്നു കേക്കുകളുടെ പ്രദർശനത്തിനുശേഷം അമ്മമാർ തയ്യാറാക്കിയ ഈ സ്നേഹത്തിൻറെ കേക്കുകൾ കുട്ടികൾക്കായി പകർന്നു നൽകി വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഉള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു മാറാട് പോലൊരു സ്ഥലത്ത് അമ്മമാരും ഉമ്മമാരും ചേർന്ന് കുട്ടികൾക്കായി കേക്ക് നിർമ്മിച്ചു പകരാൻ സാധിച്ച സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും മുൻ ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ അനിതകുമാരി ആഘോഷം ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് സനോജ് കുമാർ ബേപ്പൂർ അധ്യക്ഷത വഹിച്ചു വികെസി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ വി മുഹമ്മദ് മുതിർന്ന അധ്യാപിക സിൽജമോൾ , അധ്യാപകൻ ദിജേഷ്, പിടിഎ ഭാരവാഹികളായ ശ്രീകുമാർ, രേഖ എന്നിവർ സംസാരിച്ചു - [സിവിൽ ഡിഫൻസ് വളണ്ടിയർ അപേക്ഷ ക്ഷണിച്ചു](https://nanonewsonline.in/civil-defense-volunteer-applications-invited/): കോഴിക്കോട്: ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ സന്നദ്ധ സേവനത്തിന് തൽപരരായ നല്ല ശാരീരിക ക്ഷമതയുള്ള ആളുകൾക്ക് അപേക്ഷിക്കാം. ഏത് സേനയും ഒരു അധിക യോഗ്യതയായിരിക്കും. വകുപ്പിന്റെ വെബ്സൈറ്റായ www.fire.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി മുക്കം, മീഞ്ചന്ത,വടകര അഗ്നിരക്ഷാ നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. Ph. മുക്കം 0495 2297601, മീഞ്ചന്ത 0495 2321654, വടകര 0496 2514600 - [മണ്ഡലപൂജ; 26നും 27നും ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും](https://nanonewsonline.in/mandala-puja-the-number-of-people-visiting-the-temple-will-be-limited-on-the-26th-and-27th/): പത്തനംതിട്ട:മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വ്വർചൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വ്വർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. - [കരാറുകാരന്റെ 30 വര്‍ഷത്തെ നിര്‍മാണ പാരമ്പര്യത്തിന് അംഗീകാരം](https://nanonewsonline.in/recognition-for-the-contractors-30-year-construction-tradition/): കാസര്‍ഗോഡ്: കെട്ടിട നിര്‍മാണ കരാറുകാരനായ എ.ആര്‍. മോഹനന്റെ 30 വര്‍ഷത്തെ സേവനപാരമ്പര്യത്തെ എസിസി സിമന്റ് അനുമോദിച്ചു. മൂന്നു ദശാബ്ദങ്ങളിലേറെയായി എസിസിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പ്രദേശത്തെ ഏറ്റവും വിശ്വസ്ത കരാറുകാരില്‍ ഒരാളാണ്. 1986ല്‍ ഒരു പ്രാദേശിക കരാറുകാരന്റെ കീഴില്‍ തൊഴിലാളിയായിരുന്ന മോഹനന്‍, നിര്‍മാണത്തോടുള്ള ആത്മാര്‍ത്ഥമായ താത്പര്യം കൊണ്ട് 1989ല്‍ സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1995ല്‍ പ്രാദേശിക ഡീലറായ രാംനാഥ് ട്രേഡേഴ്‌സിലൂടെ എസിസി സിമന്റിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും സ്ഥിരതയും വിലയിരുത്തി തുടര്‍ന്നുള്ള എല്ലാ നിര്‍മാണ പദ്ധതികളിലും എസിസി സിമന്റ് മാത്രം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ 500ലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള മോഹനന്റെ സംഘത്തില്‍ എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മേസ്തിരിമാര്‍, തൊഴിലാളികള്‍ ഉള്‍പ്പടെ 50ലധികം പേരാണുള്ളത്. എല്ലാ ആര്‍.സി.സി. (റീന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) പ്രവര്‍ത്തനങ്ങള്‍ക്കും എസിസി കോണ്‍ക്രീറ്റ് പ്ലസാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ‘അതൂത് ബന്ധന്‍’ ലോയല്‍റ്റി പദ്ധതിയിലൂടെ വര്‍ഷങ്ങളായി എസിസിയുമായി ശക്തമായ പങ്കാളിത്തം പുലര്‍ത്തുന്ന അദ്ദേഹം എസിസി നയിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലും […] - [തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു;പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി](https://nanonewsonline.in/tunnel-construction-is-progressing-at-a-rapid-pace-district-collector-arrives-to-assess-work-progress/): കോഴിക്കോട്:ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. ഒരാഴ്ചക്കകം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍ട്ടറുകള്‍ തുരങ്കപാതക്ക് അരികിലായി പൂര്‍ത്തിയാവും. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുരങ്കപാതയുടെ ജില്ലയിലെ തുടക്ക കേന്ദ്രമായ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ സന്ദര്‍ശനം നടത്തി. കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍, തുരങ്കപാതയുടെ നിര്‍മാണം ഏറ്റെടുത്ത ദിലീപ് ബില്‍ഡ്‌കോണ്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലക്ടര്‍ ആശയവിനിമയം നടത്തി. തുരങ്കപാതയുടെ നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകള്‍ സജ്ജീകരിക്കുന്ന സ്ഥലം, പാറ പൊടിക്കുന്നതിനുള്ള ക്രഷര്‍ യൂണിറ്റ്, ഡമ്പിങ് യൂണിറ്റ് തുടങ്ങിയവയും കലക്ടര്‍ സന്ദര്‍ശിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. നാല് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാവുക. - [ഡോ. ശ്രീദേവിക്ക് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്ക്](https://nanonewsonline.in/dr-sridevi-gets-first-rank-in-md-psychiatry/): കോഴിക്കോട്: ഡോ.എസ്. ശ്രീദേവിക്ക് അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും. നിലവില്‍ കൊച്ചി ഗവമെന്റ് മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കൊച്ചിയിലെ വെല്‍കെയര്‍ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. നിജിത്ത് ഒ.ഗോവിന്ദന്റെ ഭാര്യയാണ്. കണ്ണൂര്‍ സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐടി ഖരഗ്പൂരില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ മെഡിക്കല്‍ സയന്‍ ആന്റ് ടെക്നോളജിയില്‍ (എംഎംഎസ്ടി) ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിദുദവും നേടി. പിന്നീട് ഫിലിപ്പ് ഹെല്‍ത്ത് കെയറില്‍ ഗ്ലോബല്‍ ലീഡായി ജോലി. 2017ല്‍ യുപിഎസ്സി പരീക്ഷയില്‍ 804-ാം റാങ്ക് നേടി ഐആര്‍എഎസ് പ്രൊബേഷണര്‍, 2021ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് റാങ്ക് ലിസ്റ്റിലും ഇടം നേടി. പക്ഷെ ആതുര സേവന രംഗക്കു തന്നെ തുടരുകയായിരുന്നു ശ്രീദേവി. - [ലക്ഷം തൊട്ട് പൊന്ന്: സ്വർണവില ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു](https://nanonewsonline.in/gold-crosses-one-lakh-rupees-gold-price-crosses-one-lakh-rupees-for-the-first-time-in-history/): കൊച്ചി:ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വർണവില. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വർഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വർണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വർണവില കുതിക്കുകയായിരുന്നു. ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. - [വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തിൽ എൻഎസ്എ മുക്കവും ജേതാക്കൾ](https://nanonewsonline.in/gajamukha-kannancheri-won-the-womens-category-and-nsa-mukkam-won-the-mens-category/): കോഴിക്കോട്:വാശിയേറിയ കബഡി മത്സരത്തിന് വേദിയായി ബേപ്പൂർ ബീച്ച്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. വനിതാ വിഭാഗത്തിൽ ശിവാജി പേരാമ്പ്രയെ പരാജയപ്പെടുത്തി ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തിൽ സാൻഡ് ഗ്രൗണ്ട് നടുവട്ടത്തിനെ പരാജയപ്പെടുത്തി എൻഎസ്എ മുക്കവും ജേതാക്കളായി. ഒന്നാം സ്ഥാനക്കാർക്ക് 12000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8000 രൂപയുമാണ് സമ്മാനത്തുക. ബേപ്പൂർ ബീച്ചിൽ നടന്ന മത്സരത്തിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിന്റ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിൽ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ ഷാജേഷ് കുമാർ അധ്യക്ഷനായി ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈൻ, ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി കൺവീനർ എൻ പത്മനാഭൻ എന്നിവർ സംസാരിച്ചു. - [ജെ പി ഐയിൽ ക്രിസ്മസ് ആഘോഷം](https://nanonewsonline.in/christmas-celebration-at-jpi/): കോഴിക്കോട്: താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ജോൺപോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (ജെ പി ഐ)യിൽ ക്രിസ്മസ് ആഘോഷം നടത്തി. വികാരി ജനറാൾ മോൺ. ജോയ്സ് വയലിൽ അധ്യക്ഷ പ്രസംഗം നടത്തി. താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്നും, വേദനിക്കുന്ന മനസ്സുമായി എത്തുന്നവർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്ന സ്ഥാപനമാണ് ജെ പി ഐയെന്നും അദ്ദേഹം പറഞ്ഞു. ഫാ. റോയി തേക്കുംകാട്ടിൽ, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ ഫാ. കുര്യൻ പുരമഠം സ്വാഗതവും ഫാ. ജോജി നന്ദിയും പറഞ്ഞു. ഫാ. സായി പാറൻകുളങ്ങര, മിസ് ശാലിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. - [മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്](https://nanonewsonline.in/music-fountain-to-be-launched-at-mananchira-square-minister-muhammad-riyaz/): ക്രിസ്മസ്, പുതുവത്സര ആഘോഷം ലൈറ്റ് ഷോ മന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്:മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മാനാഞ്ചിറ സ്‌ക്വയറിൽ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പുതുവത്സര സമ്മാനമായി മലാപ്പറമ്പ് -മാനാഞ്ചിറ റോഡ് നഗരത്തിന് സമർപ്പിക്കും. സഞ്ചാരികൾക്ക് നഗരഹൃദയത്തിലൂടെ സഞ്ചരിക്കാനാവുന്ന രീതിയിൽ കനോലി കനാലിന്റെ സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തും. കനോലി കനാലിന്റെ ആഴം കൂട്ടാനും യാത്രാ – ചരക്ക് ഗതാഗതം ഉൾപ്പെടെ സാധ്യമാവുന്ന നിലയിലേക്ക് നിലവിലുള്ള ചെറിയ പാലങ്ങൾ പൊളിച്ചു ഉയരത്തിലാക്കി വാട്ടർ ട്രാൻസ്പോർട്ടിങ് സൗകര്യം ഉറപ്പുവരുത്തി മാറ്റാനുമുള്ള പ്രവർത്തനം 2026ൽ ആരംഭിക്കും. ഈ പ്രവർത്തനങ്ങളെല്ലാം സാധ്യമായാൽ കാലിക്കറ്റ്‌ ന്യൂ കാലിക്കറ്റ്‌ ആയി മാറുമെന്നും മന്ത്രി പറഞ്ഞു. പുതുവത്സരാഘോഷത്തിന് മന്ത്രി കേക്ക് മുറിച്ച് […] - [ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ആദരവും കലാസന്ധ്യയും സംഘടിപ്പിച്ചു](https://nanonewsonline.in/a-tribute-and-art-evening-were-organized-for-auto-workers-as-part-of-the-beypore-water-fest/): ബേപ്പൂര്‍:കോഴിക്കോടിന്റെ ടൂറിസം വികസനത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യയും ഓട്ടോ തൊഴിലാളികള്‍ക്കുള്ള ആദരവും ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ കഴിഞ്ഞ നാല് സീസണുകളില്‍ ഓട്ടോ തൊഴിലാളികളുടെ പിന്തുണയും പരാതികളില്ലാത്ത പ്രവര്‍ത്തനവും വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 150ലധികം ഓട്ടോ തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി. ചടങ്ങില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി കണ്‍വീനര്‍ രാധാഗോപി, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ദാസ്, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പി സുരേഷ് ബാബു, ഷഫീഖ് രാമനാട്ടുകര, പ്രസന്നന്‍ പ്രണവം, പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. - [സൂര്യ വിനീഷിന്റെ ആദ്യ കഥാസമാഹാരം മനസ് പൂക്കുന്ന നേരം  പ്രകാശനം ചെയ്തു.](https://nanonewsonline.in/surya-vineeshs-first-collection-of-stories-manas-pookkunna-neram-was-released/): കോഴിക്കോട്: മാധ്യമ പ്രവർത്തക സൂര്യ വിനീഷിന്റെ ആദ്യ കഥാസമാഹാരം മനസ് പൂക്കുന്ന നേരം  പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. പുസ്‌തകമെഴുത്തിലേക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോൻ ചടങ്ങിൽ പറഞ്ഞു.അടുപ്പും അലക്കും മറ്റു ഉത്തരവാദിത്വങ്ങളും ഒരു സ്ത്രീയെ എഴുത്തിൻ്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നതിൽ പ്രയാസം സൃഷ്‌ടിക്കുകയാണ്. പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവർ അഭിപ്രായപ്പെട്ടു. മുന്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനിയറിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ഇസ്‌മെയില്‍ മരിതേരി പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍  എസ.വിനേഷ് കുമാര്‍, ഫസ്‌ന കെ.പി , പ്രസ്ക്ലബ്ബ് സെക്രട്ടറി പി.കെ സജിത്ത് എന്നിവർ സംസാരിച്ചു.സൂര്യ വിനീഷ് മറുപടി പ്രസംഗം നടത്തി - [പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ](https://nanonewsonline.in/pv-anwar-and-ck-janu-in-udf/): തിരുവനന്തപുരം:പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. പി വി അൻവറും സി കെ ജാനുവും യുഡിഎഫിന്‍റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ വിഎസ്ഡിപിയും യുഡിഎഫിന്‍റെ ഭാഗമാകും. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്. സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എൻഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയിൽ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. […] - [ലക്ഷമെത്താൻ ഇനി 160 രൂപ കൂടി; സ്വർണവില ഇന്ന് രണ്ട് തവണ കൂടി](https://nanonewsonline.in/another-rs-160-to-reach-lakh-gold-price-doubles-today/): കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ കൂടി. സർവകാല റെക്കോഡിലേക്കാണ് കുതിച്ചുയർന്നത്. പവന് 1440രൂപയും ഗ്രാമിന് 180 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12480 രൂപയും പവന് 99,840 രൂപയുമായി. 160 രൂപ കൂടിയാൽ ഒരുലക്ഷം രൂപയാകും പവൻ വില. രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.ആഗോളവിപണിയിലും സ്വർണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. - [കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു](https://nanonewsonline.in/consumerfed-inaugurated-christmas-and-new-year-markets/): കോഴിക്കോട്:സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികളുടെ ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും 31,34,000 പേര്‍ക്ക് സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സാറ ജാഫര്‍ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ചെയര്‍മാന്‍ എം മെഹബൂബ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ എം പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്രിസ്മസ്, പുതുവത്സര വേളയില്‍ വിലക്കയറ്റം തടയുകയും അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിനായാണ് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ആരംഭിച്ചത്. ജനുവരി ഒന്ന് വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ 14 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികള്‍ പ്രവര്‍ത്തിക്കും. ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, […] - [ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ -5 ന് 26 ന് തുടക്കമാകും.](https://nanonewsonline.in/beypore-international-water-fest-season-5-will-begin-on-the-26th/): കോഴിക്കോട്:കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തിയതികളിലായി വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ്. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബർ 25 മുതൽ 29 വരെയാണ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം 26-ന് വൈകുന്നേരം നടക്കും. മെഗാ ഇവന്റുകള്‍ക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കലാപരിപാടികളാണ് ഇത്തവണ അരങ്ങേറുക. […] - [ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു](https://nanonewsonline.in/beypore-water-fest-organizing-committee-office-inaugurated/): കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പ്രധാന വാട്ടർ ഫെസ്റ്റിവലുകളിൽ ഒന്നാണ് ബേപ്പൂരിൽ നടക്കുന്നതെന്നും ഈ വർഷം പ്രാദേശിക പരിപാടികളും പങ്കാളിത്തവും ഉറപ്പ് വരുത്തുമെന്നും കലക്ടർ പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസില്‍ നടന്ന ചടങ്ങിൽ കോർപറേഷൻ കൗൺസിലർ കെ രാജീവ്‌ അധ്യക്ഷനായി. കൗൺസിലർമാരായ ഇ അനിത കുമാരി, ടി പി ബീരാൻ കോയ, സി സന്ദേശ്, ടി കെ തസ്‌ലീന, കെ സുരേഷ്, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ വാഴയിൽ ബാലകൃഷ്ണൻ, ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ കൺവീനർ ടി രാധ ഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ജയദീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബര്‍ 26, 27, 28 തീയതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. […] - [ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് 22 തുടക്കം](https://nanonewsonline.in/beypore-waterfest-22-starts-for-beach-sports-competitions/): കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 22 ന് തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ബേപ്പൂര്‍ ബീച്ചില്‍ കബഡി മത്സരത്തോടെയാണ് കായികാവേശത്തിന് തുടക്കമാകുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് കളത്തിലിറങ്ങുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. 23ന് ബീച്ച് ഫുട്ബോളിനും 24ന് ബീച്ച് വോളിബോളിനും ബേപ്പൂര്‍ വേദിയാകും. ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍ എന്നിവയും ഉണ്ടാകും. ഡിസംബര്‍ 26, 27, 28 തീയതികളിലായാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്. ഫെസ്റ്റിന്റെ ഭാഗമായ വിവിധ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക. - [ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും](https://nanonewsonline.in/beypore-water-fest-minister-muhammad-riyaz-to-inaugurate-the-organizing-committee-office-on-sunday/): കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി കലാസന്ധ്യയും അരങ്ങേറും. ഡിസംബര്‍ 26, 27, 28 തീയതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. ജല കായികമേള, ജല ഘോഷയാത്ര, അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്, ഭക്ഷ്യമേള, കലാപരിപാടികള്‍ തുടങ്ങിയവക്ക് ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക. ഡിസംബര്‍ 25 മുതല്‍ 29 വരെ ബേപ്പൂരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. - [മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂമില്‍ 'ബ്രൈഡ്‌സ് ഓഫ് ഇന്ത്യ' ഷോ സംഘടിപ്പിച്ചു](https://nanonewsonline.in/malabar-gold-diamonds-organized-the-brides-of-india-show-at-its-kozhikode-showroom/): കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂമില്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് ഷോറൂമില്‍ ഷോ സംഘടിപ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ നടി അപര്‍ണ്ണ ബാലമുരളി ഷോയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2026 ജനുവരി 3 വരെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ നീണ്ടു നില്‍ക്കും. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, നിഷാദ് എ.കെ, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, റീജിയണല്‍ ഹെഡ് സുബൈര്‍ എം.പി, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ.എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും ഒന്നിച്ച് ചേരുന്ന വൈവിധ്യമാര്‍ന്ന വിവാഹ ചടങ്ങുകളുടെയും വിവിധ ദേശങ്ങളിലെ വധുവിന് അനുയോജ്യമായ വിവാഹ ആഭരണങ്ങളുടെ […] - [പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി, വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ](https://nanonewsonline.in/mammootty-returns-after-seeing-his-dear-friend-for-the-last-time-dhyan-sreenivasan-gets-emotional-funeral-tomorrow-in-the-house-compound/): കൊച്ചി:പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് ശ്രീനിവാസൻ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.മമ്മൂട്ടിയുടെ സഹായത്തെപ്പറ്റി തന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ രസകരമായാണ്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നാണ്. സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. ഇന്നസെന്റിനോടാണ് ആദ്യം പറഞ്ഞത്, ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റര്‍ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല, കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കാശുമായി വന്നു. ഇതെവിടെ […] - [നടൻ ശ്രീനിവാസൻ അന്തരിച്ചു; ഏറെ നാളായി ചികിത്സയിലായിരുന്നു](https://nanonewsonline.in/actor-sreenivasan-passes-away-was-undergoing-treatment-for-a-long-time/): കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു. പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. വ്രടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു - [ഐഎസ്ആര്‍എല്‍ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച](https://nanonewsonline.in/isrl-grand-finale-sunday/): കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ഐ.എസ്.ആര്‍.എല്‍) സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച ആറു മണി മുതല്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് (ഐ.ഐ.സി) ലക്ഷ്യയുടെ പിന്തുണയോടെ ഷോഡൗണ്‍ ഫണ്ട്ഫ്‌ലോട്ട് അക്കാദമിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ 36 ദേശീയ, അന്തര്‍ദേശീയ റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന ആറു ഫ്രാഞ്ചൈസി ടീമുകള്‍ സീസണ്‍- 2 ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി മത്സരിക്കും. 450 cc ഇന്റര്‍നാഷണല്‍, 250 cc ഇന്റര്‍നാഷണല്‍, 250 cc ഇന്ത്യ-ഏഷ്യ മിക്‌സ് എന്നിങ്ങനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് മത്സര വിഭാഗങ്ങള്‍ ഉണ്ടാകും. ഗുജറാത്ത് ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കാലിക്കറ്റ് ഫിനാലെയില്‍ 30,000ത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെയുടെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. - [ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും](https://nanonewsonline.in/ed-to-investigate-sabarimala-gold-theft/): തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. SIT യുടെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിർത്തിരുന്നു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നും എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം. ഹൈക്കോടതി അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചിരുന്നു. - [എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിക്ക് പൊലീസ് മർദ്ദനം;നെഞ്ചിൽ പിടിച്ച് തള്ളി,മുഖത്തടിച്ചു](https://nanonewsonline.in/pregnant-woman-assaulted-by-police-at-ernakulam-north-police-station-grabbed-by-the-chest-pushed-and-slapped/): എറണാകുളം: നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിക്ക് പൊലീസ് മർദ്ദനം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദ്ദനത്തിന് ഇരയായത്. ഗർഭിണിയായിരുന്ന സമയത്താണ് പോലീസിൽ നിന്നും മർദ്ദനമേറ്റത്. പൊലീസ് യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. നോർത്ത് പൊലീസ് സ്റ്റേഷൻ സി ഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിച്ചത്. 2024 ജൂണിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഭാര്യയെ അന്നത്തെ എറണാകുളം നോർത്ത് എസ്.എച്ച്.ഒ സ്റ്റേഷനുള്ളിൽ വെച്ച് നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങൾ. ഈസമയം യുവതി ഗർഭിണിയായിരുന്നു. 2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കോടതി ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നത്. ഹൈകോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. […] - [സൗജന്യ പി എസ് സി പരീക്ഷ പരിശീലനം](https://nanonewsonline.in/free-psc-exam-training/): കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2026 ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തിങ്കൾ മുതൽ വെള്ളി വരെ റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവാരി 10.ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം കോഴിക്കോട് പുതിയറയിൽ ഉള്ള ഓഫീസിൽ ലഭിക്കും. ഫോൺ നമ്പർ: 04952724610, 8129332503, 9846654930 - [‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ കേസെടുത്ത് പൊലീസ്; 4 പേർ പ്രതികൾ](https://nanonewsonline.in/police-file-case-over-potiye-ketiye-song-4-accused/): തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ.ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമാണ് പരാതി. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോക് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാനരചയിതാവ് ഉള്‍പ്പെടെ നാലു പേരെ പ്രതി ചേര്‍ത്താണ് കേസ്. കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്. പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിവിധ […] - [ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍](https://nanonewsonline.in/congress-was-against-the-goa-liberation-movement-governor/): കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണം തുടരുന്നതിനെതിരെ അമ്പതുകളില്‍ നടന്ന വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നുവെന്നും ആരും ആ സമരത്തില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എഐസിസി പ്രമേയം പാസ്സാക്കിയിരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗോവ വിമോചന സമരത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ വിമോചനസമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയ്ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ഗോവന്‍ ജനത പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് എഐസിസി പ്രമേയം പാസാക്കി. ദീന്‍ദയാല്‍ ഉപാധ്യയ, ഗോവ സ്വതന്ത്രമല്ലെങ്കില്‍ ഭാരതം സ്വതന്ത്രമല്ല എന്ന് പ്രഖ്യാപിച്ച് ഗോവ മുക്തി സമിതി രൂപീകരിച്ചു. ജനസംഘം നേതാവായ ജഗന്നാഥ റാവു ജോഷിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നു. ഗോവയെ മോചിപ്പിക്കാന്‍ നടന്ന സമരത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സത്യഗ്രഹ സമരഭടന്മാരായെത്തി. ചെറിയ പ്രദേശമാണെങ്കിലും സ്വതന്ത്രമാകണമെന്ന ആഗ്രഹം ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഉണ്ടായതാണ്. ഭാരതം സമ്പൂര്‍ണ്ണമായി സ്വതന്ത്രമാകണമെന്ന ചിന്തയുടെ ഫലമായിരുന്നു […] - [പള്ളികൾക്ക് മുന്നിൽ പോലും എല്ലാം മറന്ന പേക്കൂത്തുകൾ അരങ്ങേറുന്നു: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനെതിരെ നാസർ ഫൈസിയുടെയും ഷാഫി ചാലിയത്തിന്റെയും വാദങ്ങൾ ഉയർത്തി ഐ എൻ എല്ലും](https://nanonewsonline.in/crowds-of-people-are-gathering-in-front-of-mosques-forgetting-everything-inl-raises-arguments-of-nasser-faizi-and-shafi-chaliyam-against-election-victory-celebrations/): കോഴിക്കോട്: വിജയാഹ്ലാദത്തിന്റെ മറവിൽ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതിന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഇടതുപക്ഷത്തിന്റെ ഭാഗമായ ഐ എൻ എൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനെന്ന പേരിൽ തെരുവിൽ യുവതി യുവാക്കളെ അഴിഞ്ഞാടാൻ അഴിച്ചു വിട്ട മുസ്ലിം ലീഗ് നേതൃത്വം ഇത്തരം ചെയ്തികളെ അംഗീകരിക്കുന്നുണ്ടോ എന്ന സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ടെന്ന് ഐ എൻ എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. വിജയാഹ്ലാദം എല്ലാ പരിധിയും ലംഘിച്ച് തെരുവിൽ പാട്ടും കൂത്തുമായി സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുമ്പോൾ പാണക്കാട്ടെ ആത്മീയ നേതൃത്വം പോലും അതംഗീകരിച്ച് കയ്യടിക്കുന്നത് സദാചാര ബോധമുള്ളവരെ ഞെട്ടിക്കുന്ന കാഴ്ചക്കാണ് ദിവസങ്ങളായി കേരളം സാക്ഷിയാവുന്നത്. പള്ളികൾക്ക് മുന്നിൽ പോലും എല്ലാം മറന്ന പേക്കൂത്തുകളാണ് അരങ്ങേറുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ യുവതീ യുവാക്കൾ ഇടകലർന്നും കൈകോർത്തും നൃത്തം ചവിട്ടിയും പാർട്ടിയുടെ ‘ഇസ്സത് ‘ ഉയർത്തുന്നത് കണ്ട് ഉത്തരവാദപ്പെട്ട ഒരു നേതാവിനും അതിൽ അനൗചിത്യം തോന്നിട്ടില്ലെങ്കിൽ സമുദായ പാർട്ടിയുടെ ധാർമ്മിക ച്യുതിയാണ് അത് […] - [ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവം കുഫോസിൽ തുടങ്ങി.](https://nanonewsonline.in/indias-first-climate-literature-festival-begins-in-kufos/): ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും ക്ലൈമറ്റ് ആക്ഷൻ ടുഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം പ്രശസ്ത പരിസ്ഥിതി സംരക്ഷകനും എഴുത്തുകാരനുമായ റോമുലസ് വിറ്റേക്കാർ ഉദ്‌ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ അധ്യക്ഷത വഹിച്ചു. കരയിലെയും കടലിലെയും ആവാസവ്യവസ്ഥയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന ശാസ്ത്രവും സാഹിത്യവും കലയും ഒന്നിക്കുന്ന വേദിയിൽ 30ലധികം എഴുത്തുകാർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, നയരൂപീകരണ വിദഗ്ധർ ഒത്തു ചേർന്നു. - [ഒ സദാശിവന്‍ കോഴിക്കോട് മേയറായേക്കും, ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാകും; പ്രഖ്യാപനം ഉടന്‍](https://nanonewsonline.in/o-sadashivan-may-become-kozhikode-mayor-dr-jayashree-will-be-deputy-mayor-announcement-soon/): കോഴിക്കോട്:കോർപ്പറേഷനിൽ സിപിഎമ്മിന്റെ ഒ സദാശിവൻ മേയറായേക്കും. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് ഒ സദാശിവൻ മത്സരിച്ച് ജയിച്ചത്.നിലവിൽ സിപിഎം കൗൺസിൽ പാർട്ടി ലീഡറാണ് ഒ സദാശിവൻ. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവൻ. നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായ ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. സദാശിവന്റെയും ഡോ.ജയശ്രീയുടേയും പേരുകൾ മേയർ സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. രണ്ട് തവണ കൗൺസിലറായ സദാശിവൻ്റെ പരിചയസമ്പന്നതയാണ് സദാശിവനിലേക്കെത്താൻ കാരണം.26 നാണ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്. മേയർ പദവി ജനറൽ സീറ്റായിരിക്കേ ജയിച്ചാൽ മേയർ ആകേണ്ടിയിരുന്ന മുൻ ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് പരാജയപ്പെട്ടതോടെ പുതിയ പേരുകൾ തേടാൻ സിപിഎം നിർബന്ധിതമായത്. കഴിഞ്ഞ തവണ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. എസ് ജയശ്രീയുടെയും സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഒ സദാശിവന്റെയും പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. കോഴിക്കോട് […] - [ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'](https://nanonewsonline.in/cant-read-doctors-prescription-national-medical-commission-issues-strict-directive-write-clearly/): ദില്ലി: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തുനോക്കാൻ കഴിയാറില്ല. ചിലപ്പോൾ ഫാർമസിസ്റ്റുകൾക്ക് പോലും ഡോക്ടറുടെ കയ്യക്ഷരം മനസ്സിലാവാറില്ല. മരുന്ന് മാറിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവും വന്നേക്കാം. ഈ സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഡോക്ടർമാർക്ക് രാജ്യവ്യാപകമായി ഒരു സുപ്രധാന ഉത്തരവ് നൽകിയിരിക്കുകയാണ്. കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വ്യക്തമായ കൈയക്ഷരത്തിൽ എഴുതണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവ്യക്തമായ കുറിപ്പടികൾ മൂലമുണ്ടാകുന്ന ഗുരുതര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം പങ്കുവച്ചിരുന്നു. വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗിക്ക് തെറ്റായ മരുന്ന് തെറ്റായ അളവിൽ കിട്ടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ആശങ്കകൾ കണക്കിലെടുത്താണ് രാജ്യത്തുടനീളമുള്ള ഡോക്ടർമാർക്ക് കുറിപ്പടി സംബന്ധിച്ച് എൻഎംസി നിർദേശം നൽകിയത്. മരുന്നുകൾ മാറുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന […] - [ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍](https://nanonewsonline.in/sabarimala-gold-robbery-another-crucial-arrest-former-administrative-officer-sreekumar-arrested/): തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിന്‍റെ വാദം. ## Pages - [Home Page](https://nanonewsonline.in/) - [Front Page](https://nanonewsonline.in/front-page/) - [Contact Us](https://nanonewsonline.in/contact-us/): NANO NEWS K-Zone Trade Center Opp-Coronation Theatre Cross road Makkolath Line Calicut-4 Email:nanonewsonline@gmail.com - [Privacy Policy](https://nanonewsonline.in/privacy-policy/): Who we are Suggested text: Our website address is: http://nanonewsonline.com Comments Suggested text: When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. Media Suggested […] [comment]: # (Generated by Hostinger Tools Plugin)